ETV Bharat / bharat

പ്രമേഹ രോഗിയാണോ? ഗ്ലൂക്കോസിന്‍റെ അളവ് കുറയ്‌ക്കാം, പ്രതീക്ഷയായി ഓറല്‍ സെമാഗ്ലൂറ്റൈഡ്

author img

By

Published : Jun 28, 2023, 5:04 PM IST

Blood sugar levels better controlled by higher dose of oral semaglutide  പ്രമേഹ രോഗിയാണോ  ഗ്ലൂക്കോസിന്‍റെ അളവ് കുറയ്‌ക്കാം  ഓറല്‍ സെമാഗ്ലൂറ്റൈഡ്  ശാസ്‌ത്രജഞര്‍  ദി ലാന്‍സെറ്റ്  ആരോഗ്യ വാര്‍ത്തകള്‍  health news updates  പ്രമേഹം  പ്രമേഹത്തിനുള്ള മരുന്ന്  പ്രമേഹം ലക്ഷണങ്ങള്‍
പ്രതീക്ഷയായി ഓറല്‍ സെമാഗ്ലൂറ്റൈഡ്

പ്രമേഹ രോഗികളിലെ അമിത വണ്ണവും ഗ്ലൂക്കോസും കുറയ്‌ക്കാന്‍ ഓറല്‍ സെമാഗ്ലൂറ്റൈഡ് ഉത്തമമെന്ന് വിദഗ്‌ധ പഠനം. 14 മില്ലിഗ്രാം ഉപയോഗിച്ചവരില്‍ തന്നെ ഗുണം ഏറെ പ്രകടമായെന്ന് ശാസ്‌ത്രജഞര്‍.

ന്യൂഡല്‍ഹി: കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണുന്ന രോഗമാണ് പ്രമേഹം. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകാത്ത വിധം ഉയരുന്ന അവസ്ഥയാണിത്. പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ അത് ഭാവിയില്‍ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള വിവിധ അസുഖങ്ങളിലേക്ക് നയിക്കാനിടയുണ്ട്.

ഇത്തരത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഓറല്‍ സെമാഗ്ലൂറ്റൈഡ് ഏറെ ഗുണകരമാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കുന്നതിനും ശരീരത്തിന്‍റെ അമിത വണ്ണം ഇല്ലാതാക്കാനും ഓറല്‍ സെമാഗ്ലൂറ്റൈഡ് സഹായിക്കുമെന്ന് വിദഗ്‌ധര്‍ ദി ലാന്‍സെറ്റ് എന്ന ജേണലിലൂടെ ചൂണ്ടിക്കാണിക്കുന്നു. ദിവസവും 25 മില്ലിഗ്രാം മുതല്‍ 50 മില്ലിഗ്രാം വരെ ഓറല്‍ സെമാഗ്ലൂറ്റെഡ് ഉപയോഗിക്കാവുന്നതാണെന്നും ഏറ്റവും കുറഞ്ഞ ഡോസ് 14 മില്ലിഗ്രാം ആണെന്നും വിദഗ്‌ധര്‍ ജേണലില്‍ പറയുന്നു.

കുറഞ്ഞ അളവായ 14 മില്ലിഗ്രാം ഉപയോഗിച്ചാല്‍ തന്നെ മികച്ച ഫലം ലഭിക്കുന്നതായും പഠനങ്ങളില്‍ വിദഗ്‌ധര്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും 50 മില്ലിഗ്രാം ഓറല്‍ സെമാഗ്ലൂറ്റെഡ് ഉപയോഗിച്ചപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമിതവണ്ണം ഇല്ലാതാകുന്നതും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതായും കണ്ടെത്താനായെന്ന് യുഎസിലെ നോർത്ത് കരോലിന ഹെൽത്ത് കെയർ യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ പ്രൊഫസറും പഠന രചയിതാവുമായ ജോൺ ബസ് പറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വര്‍ധിച്ചാല്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാകുക. പ്രമേഹമുള്ള ആള്‍ക്ക് മിക്ക സമയങ്ങളിലും ദാഹം അനുഭവപ്പെടും. മാത്രമല്ല ഇടക്കിടെയ്‌ക്ക് മൂത്രമൊഴിക്കല്‍ തുടങ്ങി നിരവധി ലക്ഷണങ്ങളുണ്ടാകും.

പ്രമേഹ ബാധിതരായ അമിതവണ്ണമുള്ളവര്‍ ഇവ ഉപയാഗിക്കണമെന്ന് വിദഗ്‌ദര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് A1C എന്ന പ്രത്യേക ശതമാനത്തിലൂടെയാണ് അളക്കുന്നത്. A1C7 എന്ന അളവിന് താഴെ പ്രമേഹമുള്ളവരുടേത് നോര്‍മല്‍ അളവാണെന്നും അവര്‍ ആരോഗ്യവാന്മാരാണെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. A1C കണക്കാക്കി മൂന്ന് തരത്തില്‍ ഓറല്‍ സെമാഗ്ലൂറ്റൈഡ് ഉപയോഗിക്കാന്‍ വിദഗ്‌ധര്‍ ആവശ്യപ്പെടുന്നു. A1C ഏറ്റവും കുറഞ്ഞവര്‍ 14 മില്ലിഗ്രാം മാത്രം ഉപയോഗിച്ചാല്‍ മതി. A1C അളവ് വര്‍ധിക്കുന്നതിന് അനുസരിച്ച് അവയെ 25 മില്ലിഗ്രാം, 50 മില്ലിഗ്രാം എന്നിങ്ങനെ അളവ് വര്‍ധിപ്പിക്കണമെന്നാണ് വിദഗ്‌ധ അഭിപ്രായം. പ്രമേഹമുള്ള രോഗികളില്‍ 25 മില്ലിഗ്രാം ഓറല്‍ സെമാഗ്ലൂറ്റൈഡ് ഉപയോഗിച്ചവരില്‍ ദിവസങ്ങളില്‍ക്കുള്ളില്‍ 7 കിലോയും 14 മില്ലിഗ്രാം സെമാഗ്ലൂറ്റൈഡ് ഉപയോഗിച്ചവരില്‍ 4.5 കിലോയും ശരീര ഭാരം കുറഞ്ഞതായും വിദഗ്‌ധര്‍ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ശ്വഫലങ്ങള്‍ കണ്ടെന്നും അഭിപ്രായം: ചില പ്രമേഹ രോഗികളില്‍ ഓറല്‍ സെമാഗ്ലൂറ്റൈഡ് ഉപയോഗിച്ചത് മൂലം വിവിധ തരത്തില്‍ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിദഗ്‌ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. മിക്കവരിലും കണ്ടുവന്നത് ഛര്‍ദ്ദിയും ഓക്കാനവുമായിരുന്നു. ചിലരിലാകട്ടെ വയറിളക്കവും മറ്റു ചിലരില്‍ ഇത് മലബന്ധത്തിനും കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ശാരീരിക പ്രയാസങ്ങള്‍ അധികവും കാണപ്പെട്ടത് ഉയര്‍ന്ന അളവില്‍ ഓറല്‍ സെമാഗ്ലൂറ്റൈഡ് എടുത്തവരിലാണെന്നും വിദഗ്‌ധര്‍ പറയുന്നു.

ഓറല്‍ സെമാഗ്ലൂറ്റൈഡ്: ഏറെ കാലത്തെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം ആഗോള ഹെല്‍ത്ത് കെയര്‍ കമ്പനിയായ നോവോ നോര്‍ഡിക്‌സ് പുറത്തിറക്കിയതാണ് ഓറല്‍ സെമാഗ്ലൂറ്റൈഡ്. ഇന്ത്യക്ക് പുറമെ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഇവ ഉപയോഗിച്ച് വരുന്നുണ്ട്.

also read: DIABETES | 2050 ഓടെ പ്രമേഹ രോഗികളുടെ എണ്ണം 130 കോടി കവിയുമെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.