ETV Bharat / bharat

സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടു പേർ മരിച്ച സംഭവം; ഡൽഹി സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

author img

By

Published : May 9, 2019, 6:42 AM IST

സെപ്റ്റിക്ക് ടാങ്ക്

അനധികൃതമായി സെപ്റ്റിക്ക് ടാങ്ക് നിർമ്മിക്കുന്നതിലും വൃത്തിയാക്കുന്നതിലും ഡൽഹി സർക്കാർ കർശന നടപടികൾ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്ന് മനുഷ്യാവകാശ കമ്മീഷൻ.

ന്യൂ ഡൽഹി: ഡൽഹിയിൽ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടു പേർ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഡൽഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും നോട്ടീസ് അയച്ചു.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ പ്രേം നഗറിൽ നിർമ്മാണ പ്രവർത്തനത്തിലുണ്ടായിരുന്ന വീടിന്‍റെ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ അഞ്ച് പേരിൽ രണ്ടു പേരാണ് മരിച്ചത്. മറ്റു മൂന്നു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

സെപ്റ്റിക്ക് ടാങ്കിലേക്ക് ഇറങ്ങാൻ ആദ്യം ഇവർ നിരസിച്ചെങ്കിലും മൂന്നു ദിവസത്തെ വേതനം നൽകില്ലെന്ന് വീട്ടുടമ പറഞ്ഞതിനാൽ ഇവർ ഇറങ്ങുകയായിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ആറാഴ്ച്ചക്കകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.

അനധികൃതമായി സെപ്റ്റിക്ക് ടാങ്ക് നിർമ്മിക്കുന്നതിലും വൃത്തിയാക്കുന്നതിലും ഡൽഹി സർക്കാർ കർശന നടപടികൾ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്ന് നോട്ടീസിൽ ചോദിക്കുന്നുണ്ട്.

അനധികൃതമായി സെപ്റ്റിക്ക് ടാങ്ക നിർമ്മിച്ചതും തൊഴിലാളികളെ നിർബന്ധിച്ച് അതിൽ ഇറക്കിയതും രണ്ട് വിലയേറിയ ജീവനുകൾ നഷ്ടപ്പെടാൻ കാരണമായി എന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമം 304/34 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടുടമയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

Intro:Body:

The National Human Rights Commission (NHRC">NHRC) on Wednesday issued a notice to the Delhi Chief Secretary and Police Commissioner after two men died while cleaning the septic tank.

The notices were issued by the commission after taking suo motu cognizance of media reports regarding the death of two labourers.

In all five men were affected. Two died, while three others are battling for life after they entered an unauthorized 10 feet deep septic tank at an under-construction house in Prem Nagar, Rohini, Delhi on the May 7.

Reportedly, the labourers had initially refused to clean the septic tank, as they were not trained for it but the house owner and the mason forced them to clean it saying that their wages for three days will be cut if they did not do the job.

The commission has called for a detailed report in the matter within six weeks.

NHRC">NHRC has also asked the Delhi Government to inform whether it had issued any guidelines prohibiting unauthorized construction and cleaning of septic tanks and, if so, why its strict compliance was not being ensured. It has directed the Delhi Government to chalk out appropriate instructions to deal with the issue and inform.

The Commission has also observed that apparently, there were multiple reasons which might have caused the death of two persons in the incident. Had the septic tank not been constructed in an unauthorized manner and had the labourers been not forced to go inside the septic tank without any safety gear/ training, two precious lives could have been saved.

NHRC">NHRC has also condemned as uncivilized the attitude of some people gathered at the place of the incident for not coming to the help of the victims terming them as untouchables.

Reportedly, a criminal case has been registered by the police under sections 304/34 of IPC along with relevant sections of SC/ST Act and Prohibition of Employment as Manual Scavengers and Rehabilitation Act.

https://www.etvbharat.com/malayalam/kerala/bharat/bharat-news/2-men-die-while-cleaning-septic-tank-in-delhis-rohini-2-2/kerala20190507201838871

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.