ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കൽ; വികാസ് ദുബെയുടെ കൂട്ടാളികൾക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്യും

author img

By

Published : Jul 11, 2020, 6:30 PM IST

Vikas Dubey  Enforcement Directorate  Prevention of Money Laundering Act  benami' assets  കള്ളപ്പണം വെളുപ്പിക്കൽ  വികാസ് ദുബെ  ഇഡി
വികാസ് ദുബെ

ദുബെയുടെ കുടുംബത്തിനും കൂട്ടാളികൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ , ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.

ന്യൂഡൽഹി/ലഖ്‌നൗ: കാൺപൂരിൽ കൊല്ലപ്പെട്ട കുറ്റവാളി വികാസ് ദുബെയും കുടുംബാംഗങ്ങളും നടത്തിയ അനധികൃത പണമിടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എഫ്‌ഐ‌ആറുകളും ദുബെയ്ക്കും കൂട്ടാളികൾക്കുമെതിരെ ചുമത്തിയ കുറ്റപത്രങ്ങളും കേസുകളിലെ ഏറ്റവും പുതിയ വിവരങ്ങളും ആവശ്യപ്പെട്ട് ലഖ്‌നൗവിലെ ഏജൻസിയുടെ സോണൽ ഓഫീസിൽ നിന്ന് ജൂലൈ ആറിന് കാൺപൂർ പൊലീസിന് കത്തയച്ചു.

ദുബെയുടെ കുടുംബത്തിനും കൂട്ടാളികൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഉത്തർപ്രദേശിലും സമീപ പ്രദേശങ്ങളിലുമായി ദുബെയുമായി ബന്ധമുള്ള രണ്ട് ഡസനിലധികം പേരും 'ബിനാമി' ആസ്തികളും ഏജൻസിയുടെ നിരീക്ഷണത്തിലാണ്. വിവിധ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടുന്നതിനുപുറമെ ദുബെയുടെയും മറ്റുള്ളവരുടെയും വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കളെക്കുറിച്ചും നിയമ നിർവഹണ ഏജൻസികളിൽ നിന്ന് വിവരങ്ങൾ തേടുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

യുപി പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്‍റെ (എസ്ടിഎഫ്) സംഘമാണ് ദുബെയെ (47) വെടിവച്ച് കൊലപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.