ETV Bharat / bharat

അഭിനന്ദൻ വർദ്ധമാന്‍റെ ദൃശ്യങ്ങൾ യൂട്യൂബ് നീക്കം ചെയ്തു

author img

By

Published : Mar 1, 2019, 5:22 AM IST

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാൻ

അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ വിമാനങ്ങളെ വെടിവെച്ചിടുന്നതിനിടെയാണ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ വര്‍ദ്ധമന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്. അദ്ദേഹം പാകിസ്ഥാനില്‍ എത്തിയ ശേഷമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു. അഭിനന്ദനുമായി ബന്ധപ്പെട്ട 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാൻ കേന്ദ്ര ഐടി മന്ത്രാലയം യൂട്യൂബിനോട് ആവശ്യപ്പെട്ടതേ തുടർന്നാണ് യൂട്യൂബ് വിഡിയോകൾ നീക്കം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ഐടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാന്‍ ആവശ്യപ്പെട്ടത്.

ഇന്ത്യൻ വ്യോമസേന ബലാകോട്ടിലെ ജയ്ഷെ മുഹമ്മദിന്‍റെക്യാമ്പിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച പാക് വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടിരുന്നു. ഇത്തരത്തിൽ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ വിമാനങ്ങളെ വെടിവെച്ചിടുന്നതിനിടെയാണ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ വര്‍ദ്ധമന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്. അദ്ദേഹം പാകിസ്ഥാനില്‍ എത്തിയ ശേഷമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുളള കേന്ദ്ര നിർദ്ദേശം.

Intro:Body:

അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു; നടപടി കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം

ദില്ലി: പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി.

അഭിനന്ദനുമായി ബന്ധപ്പെട്ട 11 വീഡിയോ ലിങ്കുകള്‍ നീക്കംചെയ്യാനാണ് കേന്ദ്ര ഐടി മന്ത്രാലയം യൂട്യൂബിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം ഐടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ വര്‍ദ്ധമന്‍ പാകിസ്ഥാന്‍റെ പിടിയിലായത്. അദ്ദേഹം പാകിസ്ഥാനില്‍ എത്തിയ ശേഷമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.