ETV Bharat / bharat

ബംഗാൾ ജനതക്ക് മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായതായി പ്രധാന മന്ത്രി

author img

By

Published : Mar 7, 2021, 6:00 PM IST

Prime minister Narendra modi news  Bengal chief minister news  Bengal CM Mamatha Banerji  മമത ബാനർജി വാർത്തകൾ
ബംഗാൾ ജനതക്ക് മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായതായി പ്രധാന മന്ത്രി

ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ തന്‍റെ ആദ്യ പ്രചാരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊൽക്കത്ത: ബംഗാൾ ജനതക്ക് മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായതായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ബംഗാളിന്‍റെ വികസനത്തിനായി മമതയെ വിശ്വസിച്ച ജനങ്ങൾ ചതിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്നും മോദി പറഞ്ഞു. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ തന്‍റെ ആദ്യ പ്രചാരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ബംഗാളിന്‍റെ സമഗ്രമായ വികസനം ഉറപ്പ് നൽകുന്നതായി മോദി ജനങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് നിക്ഷേപം വർധിപ്പിക്കുന്നതിനോടൊപ്പം ബംഗാളിന്‍റെ സംസ്കാരത്തെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു. വന്ദേ മാതരം, ഭാരത് മാതാ കി ജയ് എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രധാനമന്ത്രി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രസംഗം ആരംഭിച്ചത്. ബംഗാൾ ഇന്ത്യയുടെ മൂല്യങ്ങൾക്ക് ഊർജ്ജം നൽകി. സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ബംഗാൾ വലിയ പങ്കു വഹിച്ചു. വിജ്ഞാനശാസ്ത്രത്തിൽ ഇന്ത്യയുടെ അഭിമാനമായി ബംഗാൾ മാറിയെന്നും പ്രധാന മന്ത്രി പറഞ്ഞു.

ഈ ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് നിരവധി മികച്ച നേതാക്കൾക്ക് സാക്ഷിയായിട്ടുണ്ട്. പശ്ചിമ ബംഗാളിന്‍റെ പുരോഗതിയെ തടസപ്പെടുത്തിയവരും ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. എന്നാൽ ബംഗാളിൽ മാറ്റങ്ങൾ വരുമെന്ന പ്രതീക്ഷ ജനങ്ങൾക്ക് ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച മോദി എന്നും പണിമുടക്കിലും ബന്ദിലും പൊറുതി മുട്ടിയിരുന്ന ബംഗാൾ ടിഎംസിയുടെ ഭരണത്തിൽ സ്തംഭനത്തിലായിരുന്നെന്ന് പറഞ്ഞു.

മാർച്ച് 27 മുതലാണ് പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29ന് നടക്കും. പശ്ചിമ ബംഗാളിൽ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയ ശേഷം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 18 സീറ്റുകൾ നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.