Afghan Cricketer Rashid Khan Meets Alia And Ranbir : 'വിത്ത് ബോളിവുഡ്‌സ് ബിഗസ്‌റ്റ്' ; ആലിയയ്ക്കും രണ്‍ബീറിനുമൊപ്പം അഫ്‌ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍

Afghan Cricketer Rashid Khan Meets Alia And Ranbir : 'വിത്ത് ബോളിവുഡ്‌സ് ബിഗസ്‌റ്റ്' ; ആലിയയ്ക്കും രണ്‍ബീറിനുമൊപ്പം അഫ്‌ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍
Alia Bhatt and Ranbir Kapoor in New York : ബോളിവുഡ് ക്യൂട്ട് കപ്പിള്‍സായ ആലിയ ഭട്ടും രൺബീർ കപൂറും മകൾ റാഹയും ന്യൂയോര്‍ക്കിലാണ്. താര ദമ്പതികള്‍ക്കൊപ്പമുള്ള അഫ്‌ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു
ബോളിവുഡ് ക്യൂട്ട് താരം ആലിയ ഭട്ടിന്‍റേതായി (Alia Bhatt) ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെയും (Rocky Aur Rani Kii Prem Kahaani) ഹോളിവുഡ് നെറ്റ്‌ഫ്ലിക്‌സ് സ്‌പൈ ത്രില്ലര്‍ 'ഹാർട്ട് ഓഫ് സ്‌റ്റോണി'ന്‍റെയും (Heart Of Stone) ഗംഭീര വിജയത്തിന് ശേഷം താരം ഇപ്പോള്‍ കുടുംബസമേതം ന്യൂയോര്‍ക്കിലാണ്.
ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറിനും (Ranbir Kapoor) മകള്‍ റാഹയ്‌ക്കുമൊപ്പം (Raha) ന്യൂയോര്‍ക്ക് നഗരം ചുറ്റിക്കറങ്ങി ആസ്വദിക്കുകയാണിപ്പോള്‍ ആലിയ ഭട്ട്. യാത്രാവിശേഷങ്ങളും മറ്റും ആലിയ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്‌ക്കാറുമുണ്ട്.
വിദേശയാത്ര ആസ്വദിക്കുന്ന താര ദമ്പതികള്‍, നിരവധി ജനപ്രിയ താരങ്ങളെ കാണുന്നതും അവര്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അടുത്തിടെ അഫ്‌ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാനെയും താര ദമ്പതികള്‍ കണ്ടുമുട്ടി (Alia and Ranbir met Afghan cricketer Rashid Khan).
Rashid Khan dropped a picture with Ranbir and Alia: ബോളിവുഡ് ക്യൂട്ട് കപ്പിള്‍സുമായുള്ള കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ റാഷിദ് ഖാന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു അടിക്കുറിപ്പിനൊപ്പമാണ് റാഷിദ് ഖാന്‍ ചിത്രം പങ്കുവച്ചത്. 'വിത്ത് ബോളിവുഡ്‌സ് ബിഗസ്‌റ്റ്. നിങ്ങളെ കണ്ടുമുട്ടിയത് വളരെ മനോഹരമായിരുന്നു രണ്‍ബീര്‍, ആലിയ.' -ഇപ്രകാരമാണ് റാഷിദ് ഖാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത് (Rashid wrote in caption as With Bollywood's biggest).
Rashid standing in the middle of the couple : രണ്‍ബീറിനും ആലിയയ്‌ക്കും നടുവില്‍ നില്‍ക്കുന്ന റാഷിദ് ഖാന്‍റെ ചിത്രമാണ് ക്രിക്കറ്റ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ കറുത്ത നിറമുള്ള പ്ലെയിന്‍ ടീ ഷര്‍ട്ടും പാന്‍റ്‌സുമാണ് ആലിയ ധരിച്ചിരിക്കുന്നത്. നേവി ബ്ലൂ നിറമുള്ള കാഷ്വല്‍ ലോംഗ്‌വെയര്‍ സെറ്റില്‍ രണ്‍ബീറിനെയും കാണപ്പെട്ടു. തലയില്‍ ഒരു ക്യാപ്പും രണ്‍ബീര്‍ ധരിച്ചിട്ടുണ്ട്. അതേസമയം കറുത്ത ഹൂഡിയും ബ്ലൂ ജീന്‍സുമാണ് റാഷിദ് ഖാന്‍ ധരിച്ചിരിക്കുന്നത്.
Alia Bhatt in a hot pink swimsuit : ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം ന്യൂയോര്‍ക്കില്‍ അവധി ആഘോഷിക്കുന്ന ആലിയ, കഴിഞ്ഞ ദിവസം ഹോട്ടൽ പൂളിൽ പിങ്ക് നിറമുള്ള സ്വിം സ്യൂട്ടിൽ വിശ്രമിക്കുന്ന ഒരു വീഡിയോയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 'എന്‍റെ ഒഴിവ് ദിവസത്തെ ഷെഡ്യൂൾ. അത് അത്രയേയുള്ളൂ... അതാണ് എന്‍റെ ഷെഡ്യൂൾ' - എന്ന അടിക്കുറിപ്പോടുകൂടിയാണ് ആലിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Arjun Kapoor commented on Alia s post: വീഡിയോയ്ക്ക് പിന്നാലെ താരങ്ങളടക്കം നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തിയിരുന്നു. 'എന്‍റെ ജീവിതത്തിൽ ഈ ഷെഡ്യൂളും ഈ ഹോട്ടലും വേണം' - ഇപ്രകാരമാണ് അര്‍ജുന്‍ കപൂര്‍ ആലിയയുടെ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്‌തിരിക്കുന്നത്.
