കേരളം

kerala

'സൂപ്പര്‍ പ്രിന്‍സിപ്പാള്‍'; വിദ്യാര്‍ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞിട്ട് പ്രധാനാധ്യാപകന്‍ - വീഡിയോ

By

Published : Sep 22, 2022, 3:33 PM IST

Updated : Feb 3, 2023, 8:28 PM IST

മലപ്പുറം : വിദ്യാര്‍ഥികളെ കണ്ടാല്‍ സ്വകാര്യ ബസുകള്‍ നിര്‍ത്താതെ പോകുന്നത് സ്ഥിരം സംഭവമാണ്. ഇത് പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ബസ് തടയുന്നതിലേക്ക് നീങ്ങുകയും ചെയ്യാറുണ്ട്. അത്തരമൊരു സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കോഴിക്കോട് - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്‌റ്റോപ്പിൽ നിർത്തുന്നില്ലെന്നും അപകടകരമാംവിധം അമിതവേഗതയിൽ ഓടിച്ചുപോകുന്നുവെന്നും പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രധാനാധ്യാപകനും പ്രിൻസിപ്പാള്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ.സക്കീർ എന്ന സൈനുദ്ദീന്‍ നേരിട്ട് റോഡിലിറങ്ങി ബസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളെ കയറ്റാതെ പോയ ബസ് തടയാൻ പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. എന്നാല്‍ പിറ്റേന്ന് റോഡില്‍ ഡിവൈഡർ ക്രമീകരിച്ചാണ് പ്രിൻസിപ്പാള്‍ ബസ് തടഞ്ഞിട്ടത്. ബസിനെതിരെ നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും നടപടി ഉണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു. കാണികളിൽ ഒരാൾ പകർത്തിയ ദൃശ്യം നിരവധി പേരാണ് ഇതിനോടകം ഷെയർ ചെയ്‌തിരിക്കുന്നത്.
Last Updated :Feb 3, 2023, 8:28 PM IST

ABOUT THE AUTHOR

...view details