കേരളം

kerala

നഗരസഭ കത്ത് വിവാദം; ക്രൈംബ്രാഞ്ച് ഇന്ന് കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും

By

Published : Nov 25, 2022, 9:36 AM IST

Updated : Nov 25, 2022, 11:19 AM IST

thiruvananthapuram corporation  corporation letter controversy updation  corporation letter controversy  protest against corporation letter controversy  strike on letter controversy  നഗരസഭ കത്ത് വിവാദം  നഗരസഭ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച്  നഗരസഭ കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷണം  നഗരസഭയിലെ നിയമന ശുപാർശ കത്ത് കേസ്  നഗരസഭയിലെ കത്ത് വിവാദം  നിയമന കത്ത് വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‌യു  കത്ത് വിവാദത്തിൽ പ്രതിഷേധവുമായി ബിജെപി  യുവമോർച്ച  തിരുവനന്തപുരം നഗരസഭ പ്രതിപക്ഷ പ്രതിഷേധം

യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രവർത്തകർ നഗരസഭയുടെ ഇരു ഗേറ്റുകളും ഉപരോധിച്ചു. നഗരസഭയ്ക്കകത്തേക്ക് ജീവനക്കാരെ കടത്തിവിടില്ലെന്ന നിലപാടിലാണ് പ്രവർത്തകർ.

തിരുവനന്തപുരം: നഗരസഭയിലെ നിയമന ശുപാർശ കത്ത് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും. കത്ത് നിർമിച്ചത് നഗരസഭയിൽ നിന്നാണോ എന്ന് കണ്ടെത്താനാണ് കൂടുതൽ നഗരസഭ ജീവനക്കാരുടെ മൊഴി എടുക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിന്‍റെയും സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെയും മൊഴി ഉടൻ രേഖപ്പെടുത്തും. കമ്പ്യുട്ടറുകളും പരിശോധിക്കും.

യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രവർത്തകർ നഗരസഭ കവാടം ഉപരോധിച്ചു

എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മേയറുടെയും നഗരസഭ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഇന്നും തുടരും.

യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രവർത്തകർ നഗരസഭ കവാടം ഉപരോധിച്ചു. നഗരസഭയ്ക്കകത്തേക്ക് ജീവനക്കാരെ കടത്തിവിടില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. നഗരസഭയുടെ ഇരു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു. കെഎസ്‌യുവിന്‍റെ നേതൃത്വത്തിലും ഇന്ന് മാർച്ച് നടക്കും.

സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയും നഗരസഭയ്ക്ക് അകത്തും പുറത്തും വിന്യസിച്ചിട്ടുണ്ട്.

Last Updated :Nov 25, 2022, 11:19 AM IST

ABOUT THE AUTHOR

...view details