കേരളം

kerala

കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പി.എസ് പ്രശാന്തിന് വധഭീഷണി

By

Published : Sep 24, 2021, 4:02 PM IST

PS Prashant  കോണ്‍ഗ്രസ്  സി.പി.എം  CPM leader  പി.എസ് പ്രശാന്തിന് വധഭീഷണി  PS Prashant who left Congress  PS Prashant received death threats  അരുവിക്കര പൊലീസ്

കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയതായി പി.എസ് പ്രശാന്ത്.

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന പി.എസ് പ്രശാന്തിന് വധഭീഷണി. കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയതെന്ന് പ്രശാന്ത് പറഞ്ഞു.

അസഭ്യം വിളിച്ചതായും പരാതിയില്‍ പറയുന്നു. കൈയ്യും കാലും തല്ലിയൊടിക്കുമെന്നും കോണ്‍ഗ്രസില്‍ നിന്നും പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് കരുതിയോ എന്നുമാണ് ഭീഷണി.

ഇതുസംബന്ധിച്ച് ഫോണ്‍ നമ്പര്‍ സഹിതം പി.എസ് പ്രശാന്ത്, അരുവിക്കര പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

ALSO READ:വി.കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

ABOUT THE AUTHOR

...view details