തിരുവനന്തപുരം:വെള്ളായണി കായല്‍ നവീകരണത്തിന് (Vellayani Lake Renovation) സംസ്ഥാന സർക്കാരിൽ നിന്നും 96.5 കോടി രൂപയുടെ ഭരണാനുമതി (Administrative sanction of rs. 96.5 crore) ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്(Kerala Government). കായലിന്റെ ആഴം കൂട്ടുന്നതിനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാരം (Kerala Tourism) വികസിപ്പിക്കുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്.
അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്തു ആഴം കൂട്ടും. കായലിന്റെ ഇരുവശങ്ങളിലും ഭിത്തി ഇടിയുന്നതു തടയാനും കരിങ്കല്‍ ഭിത്തി കെട്ടാനും നടപടി സ്വീകരിക്കും. കാക്കാമൂലയിലും വവ്വാമൂലയിലും വേര്‍പിരിയുന്ന കായല്‍ ബന്ധിപ്പിക്കും. വെള്ളായണി കായലിന്റെ പ്രധാന സ്രോതസുകളായ 64 കൈത്തോടുകളും കണ്ടെത്തി പുനരുജ്ജീവിപ്പിക്കാനും പദ്ധതിയുണ്ട്.