കേരളം

kerala

ഗവര്‍ണര്‍ക്ക് എതിരെ രൂക്ഷവിമർശനവുമായി ദേശാഭിമാനി

By

Published : Sep 19, 2022, 9:51 AM IST

ദേശാഭിമാനി ഗവര്‍ണര്‍ വിമര്‍ശനം  ഗവര്‍ണര്‍ക്കെതിരെ ദേശാഭിമാനി ലേഖനം  ദേശാഭിമാനി  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  deshabhimani article against governor  Governor Aarif Muhammed Khan  article against Aarif Muhammed Khan

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ സന്ദർശിച്ച ഗവര്‍ണറുടെ നടപടി ഉന്നയിച്ചാണ് വിമർശനം. ഗവര്‍ണര്‍ക്കെതിരെ വിര്‍ശനങ്ങളുന്നയിച്ച ലേഖനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി എഡിറ്ററുമായ പുത്തലത്ത് ദിനേശൻ ആണ് എഴുതിയിരിക്കുന്നത്.

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. മതനിരപേക്ഷതയുടെ മഹത്തായ അധ്യായങ്ങൾ രചിച്ച കേരളത്തിന്‍റെ പാരമ്പര്യത്തിനുകൂടി അപമാനകരമാണ് ഗവർണറുടെ പ്രവർത്തനമെന്നാണ് വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി എഡിറ്ററുമായ പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിലാണ് ഗവർണർക്കെതിരെയ വിമര്‍ശനം.

ഗവര്‍ണര്‍ക്ക് എതിരെ രൂക്ഷവിമർശനവുമായി ദേശാഭിമാനി

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ സന്ദർശിച്ച ഗവര്‍ണറുടെ നടപടി ഉന്നയിച്ചാണ് വിമർശനം. ഹിറ്റ്‌ലറുടെ തത്വശാസ്ത്രവും മുസോളിനിയുടെ സംഘടനാതത്വവും സംയോജിപ്പിച്ച് രൂപപ്പെടുത്തിയതാണ് ആർഎസ്എസ് എന്ന സംഘടന. അതിന്‍റെ നേതാവിനെയാണ് ഗവർണർ അങ്ങോട്ടുപോയി സന്ദർശിച്ചത് എന്നറിയുമ്പോൾ ഗവർണറുടെ കോലാഹലങ്ങൾ എന്തിനാണെന്ന് വ്യക്തമാണ്.

ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിക്കാൻ ബ്രിട്ടീഷ് ചരിത്രകാരന്മാർ മുന്നോട്ടുവച്ച വർഗീയധ്രുവീകരണം സൃഷ്‌ടിക്കുന്ന ചരിത്രവീക്ഷണവുമാണ് സംഘപരിവാറിന്‍റെ ആശയ അടിത്തറ. അത്തരം ആശയത്തെ മുന്നോട്ടുവയ്‌ക്കുന്നതിന് മതനിരപേക്ഷതയുടെയും സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങളുടെയും മണ്ണായ കേരളത്തിന്‍റെ ഗവർണർ സ്ഥാനത്തുനിന്ന് ആര് പരിശ്രമിച്ചാലും അത് തുറന്നുകാട്ടാതിരിക്കാനാകില്ല. സംഘപരിവാറിന്‍റെ കശാപ്പുശാലകളിൽ ഇന്ധനമൊഴിക്കുന്നവരോട് മതനിരപേക്ഷ കേരളത്തിന് പ്രതികരിക്കാതിരിക്കാനാകില്ല.

ഇംഗ്ലീഷ് എന്ന വൈദേശിക ഭാഷയിൽ കേരളത്തിന്‍റെ ഗവർണർ മാർക്‌സിസത്തെ വിദേശ ആശയമെന്ന നിലയിൽ മുദ്രകുത്തിയപ്പോൾ കേരള ജനതയാകെ സ്‌തംഭിച്ച് നിന്നുപോയിട്ടുണ്ടാകും. ഇസ്ലാം മതവിശ്വാസികളെ ഉൾപ്പെടെ വൈദേശികർ എന്ന പേരിൽ മുദ്രകുത്തി പൗരത്വനിയമം രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ പ്രഖ്യാപനം എന്നതും ഗൗരവമേറിയതാണ്. തന്‍റെ അറിവിനും ചിന്തയ്‌ക്കും അപ്പുറത്തുള്ള സമ്മർദങ്ങളും അതിന്‍റെ ഭാഗമായുള്ള വേഷംകെട്ടലുകളും വീണ്ടും ആവർത്തിക്കുകയാണെന്നത് വ്യക്തം. മോഹൻഭാഗവതിനെ അങ്ങോട്ടുപോയി ഗവർണർ സന്ദർശിച്ചതോടെ ഇക്കാര്യം പകൽ വെളിച്ചംപോലെ വ്യക്തവുമാണ് എന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

സെപ്‌റ്റംബര്‍ 17നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്‌ച നടത്തിയത്. തൃശൂരിലെ ആർഎസ്എസ് പ്രാദേശിക നേതാവിന്‍റെ വീട്ടിലായിരുന്നു ഇരുവരുടെയും കൂടികാഴ്‌ച. സർക്കാറും ഗവർണറും തമ്മിൽ വാക്‌പോര് മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.

അരമണിക്കൂറോളം ആർഎസ്എസ് നേതാവിന്റെ വീട്ടിൽ ചെലവഴിച്ച ശേഷം ഗവർണർ മടങ്ങുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ABOUT THE AUTHOR

...view details