കേരളം

kerala

'മെഗാതിരുവാതിര അശ്രദ്ധ' ; ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

By

Published : Jan 13, 2022, 10:35 AM IST

covid spread minister v sivankutty school closure  covid Review Meeting  കൊവിഡ് വ്യാപനം  സ്‌കൂളുകൾ അടക്കുമെന്ന് മന്ത്രി ശിവൻകുട്ടി

മന്ത്രിയുടെ പ്രതികരണം മെഗാ തിരുവാതിരയുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തില്‍

തിരുവനന്തപുരം :സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തോടനുബന്ധിച്ച് പാറശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ച സംഭവം അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി. മെഗാ തിരുവാതിരയുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് പ്രതികരണം.

അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിലും ധീരജിന്‍റെ സംസ്കാരം നടക്കുന്ന സമയത്ത് തിരുവാതിര സംഘടിപ്പിച്ചതിലും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കൂടാതെ തിരുവാതിരയിലെ ഗാനം മുഖ്യമന്ത്രി പിണറായി വിജയനെ ബിംബവത്കരിക്കുന്നതാണെന്നും വാദങ്ങളുയര്‍ന്നു.

Also Read: പാറശാലയിലെ മെഗാതിരുവാതിര : 550 പേർക്കെതിരെ കേസെടുത്ത് പൊലീസ്

അതേസമയം കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സ്കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ല. പുനർചിന്തനം വേണമെന്ന് കൊവിഡ് അവലോകന യോഗത്തിൽ ഉന്നയിക്കപ്പെട്ടാൽ സ്‌കൂളുകൾ അടയ്ക്കുന്ന കാര്യം ആലോചിക്കും.

ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. പരീക്ഷ നടത്തിപ്പ്, സ്‌കൂളുകളുടെ നിലവിലെ സാഹചര്യം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details