കേരളം

kerala

'ഓരോ പൗരനും ഓരോ ആരോഗ്യ റെക്കോഡ്' ; ഡിജിറ്റൽ ഹെൽത്ത് മിഷൻ ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

By

Published : Nov 22, 2021, 8:56 PM IST

CM pinarayi vijayan  digital health mission project  ഡിജിറ്റൽ ഹെൽത്ത് മിഷൻ പദ്ധതി  ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ  പിണറായി വിജയൻ  ഓൺലൈൻ അപ്പോയിന്‍റ്‌മെന്‍റ് ബുക്കിങ്  Online appointment booking  ആര്‍ദ്രം പദ്ധതി  Ardram project  ഇ-ഹെൽത്ത് പദ്ധതി  eHEALTH project

ഇ-ഹെൽത്ത് പദ്ധതി(eHEALTH project) പ്രകാരം സംസ്ഥാനത്തെ എല്ലാ പൗരന്മാരുടെയും ആരോഗ്യ സംബന്ധിയായ വിവരങ്ങൾ ഒരു ഡാറ്റാ സെന്‍ററിൽ സൂക്ഷിക്കും. കേരളത്തിലെ ഏത് സർക്കാർ ആശുപത്രിയിലും ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാം

തിരുവനന്തപുരം : ഓരോ പൗരന്‍റെയും ആരോഗ്യ വിവരങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ വഴി ലഭ്യമാകുന്ന ഡിജിറ്റൽ ഹെൽത്ത് മിഷൻ പദ്ധതി(digital health mission project) മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi vijayan) ഉദ്‌ഘാടനം ചെയ്‌തു. ഓരോ വ്യക്തിയുടെയും ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ, ടെലിമെഡിസിൻ, ഓൺലൈൻ അപ്പോയിന്‍റ്‌മെന്‍റ് ബുക്കിങ്(Online appointment booking) എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്. ആര്‍ദ്രം പദ്ധതിയുടെ(Ardram project) ഭാഗമായി 311 ആശുപത്രികളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നിലവിൽ 50 ആശുപത്രികളിലേക്ക് കൂടി ഈ സേവനം വ്യാപിപ്പിച്ചു.

ഇ-ഹെൽത്ത് പദ്ധതി(eHEALTH project) പ്രകാരം സംസ്ഥാനത്തെ എല്ലാ പൗരന്മാരുടെയും ആരോഗ്യ സംബന്ധിയായ വിവരങ്ങൾ ഒരു ഡാറ്റാ സെന്‍ററിൽ സൂക്ഷിക്കും. തുടർന്ന് രോഗികൾക്ക് തിരിച്ചറിയൽ നമ്പറോ കാർഡോ നൽകും. കേരളത്തിലെ ഏത് സർക്കാർ ആശുപത്രിയിലും ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാമെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓരോ പൗരനും ഒരു ഇലക്‌ട്രോണിക് ഹെൽത്ത് റെക്കോഡ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സർക്കാരിന്‍റെ പദ്ധതി വഴി ഡോക്‌ടർമാരെ സന്ദർശിക്കുന്നത്, ഒപികളിൽ രോഗികളുടെ തിരക്ക് നിയന്ത്രിക്കൽ, റെഫറലുകൾ, ഓൺലൈൻ കൺസൾട്ടേഷനുകൾക്കുള്ള ടെലിമെഡിസിൻ സംവിധാനം എന്നിവ കൂടുതൽ എളുപ്പമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പകർച്ചവ്യാധികൾ, ജീവിതശൈലീ രോഗങ്ങൾ, അമ്മയുടേയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം എന്നിവയും പദ്ധതിക്ക് കീഴിൽ കൊണ്ടുവരും. പുതിയ പദ്ധതി പ്രകാരം ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് എല്ലാ കുടുംബാംഗങ്ങളുടെയും ആരോഗ്യ വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details