കേരളം

kerala

Adoption row | നേരറിയാൻ ഡി.എൻ.എ പരിശോധന, സാമ്പിള്‍ ശേഖരിച്ചു

By

Published : Nov 22, 2021, 12:40 PM IST

Rajiv Gandhi Institute of Biotechnology  DNA  രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിട്യൂട്ട്  ദത്ത് വിവാദം  Dutt controversy  അനുപമ  adoption Issue latest news

Adoption row | രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (Rajiv Gandhi Institute of Biotechnology) അധികൃതര്‍ ശിശുഭവനിലെത്തിയാണ് സാമ്പിള്‍ ശേഖരിച്ചത് (Baby`s DNA Test)

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ (Adoption row) ഡി.എന്‍.എ പരിശോധനയ്ക്കായി കുഞ്ഞിന്‍റെ സാമ്പിള്‍ ശേഖരിച്ചു. കുഞ്ഞിന്‍റെ സംരക്ഷണ ചുമതല ഏറ്റെടുത്ത കുന്നുകുഴി നിര്‍മല ശിശുഭവനിലെത്തി രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (Rajiv Gandhi Institute of Biotechnology) അധികൃതര്‍ സാമ്പിള്‍ (Baby`s DNA Test) ശേഖരിച്ചത്.

Also Read: Child Adoption Case| നടന്നത് കുട്ടിക്കടത്ത്‌; ഷിജുഖാനെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ അനുപമ

രാവിലെ 11 മണിയോടെയാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന സംഘം എത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് കുഞ്ഞിന്‍റെ മാതാവ് എന്നവകാശപ്പെടുന്ന അനുപമയുടെയും ഭര്‍ത്താവ് അജിത്തിന്‍റയും സാമ്പിള്‍ ശേഖരിക്കും. പരിശോധന ഫലം ഒരാഴ്ചയ്ക്കുള്ളില്‍ കോടതിക്കോ അന്വേഷണ സംഘത്തിനോ കൈമാറുമെന്നാണ് രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്‍റര്‍ അറിയിച്ചിരിക്കുന്നത്. ഞായരാഴ്ച രാത്രിയാണ് കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചത്.

ABOUT THE AUTHOR

...view details