കേരളം

kerala

Halal Controversy | പന്നിയിറച്ചിയും ബീഫും വിളമ്പി ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് കോഴിക്കോട്ടും

By

Published : Nov 25, 2021, 7:17 AM IST

Updated : Nov 25, 2021, 7:55 AM IST

DYFI Food Street  Halal Controversy  Food controversy in Kerala  RSS on Halal Food  Serves Pork in Street Kozhikkod  Serve Beef in Street Calicut  ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ്  കോഴിക്കോട്ട് ഡിവൈഎഫ്ഐ പ്രതിഷേധം  പന്നിയിറച്ചിയും ബീഫും വിളമ്പി പ്രതിഷേധം  ഹലാല്‍ ഭക്ഷണ വിവാദം  ഹലാല്‍ ഭക്ഷണത്തിനെതിരെ ആര്‍എസ്എസ്

"വർഗീയതക്കെതിരെ സമരമാവുക" എന്ന മുദ്രാവാക്യമുയർത്തി ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐ (DYFI) നേതൃത്വത്തിൽ ഫുഡ് സ്ട്രീറ്റ് (DYFI Food Street) സംഘടിപ്പിച്ചു. ഹലാല്‍ ഭക്ഷണ വിവാദം (Halal Controversy) കേരളത്തില്‍ ശക്തമാകുകയാണ്.

കോഴിക്കോട്:"വർഗീയതക്കെതിരെ സമരമാവുക" എന്ന മുദ്രാവാക്യമുയർത്തി ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐ (DYFI) നേതൃത്വത്തിൽ ഫുഡ് സ്ട്രീറ്റ് (DYFI Food Street) സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട്‌ ബീച്ച് (ഫ്രീഡം സ്ക്വയറിൽ) പരിസരത്ത് നടന്ന ഫുഡ് സ്ട്രീറ്റ് ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു.

Halal Controversy | പന്നിയിറച്ചിയും ബീഫും വിളമ്പി ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് കോഴിക്കോട്ടും

Also Read: Halal Controversy | ഹലാല്‍ വിവാദം : സംസ്ഥാന വ്യാപകമായി ഫുഡ്‌ സ്‌ട്രീറ്റുമായി ഡിവൈഎഫ്‌ഐ

സംസ്ഥാന പത്രപ്രവർത്തക യൂണിയൻ വൈസ് പ്രസിഡന്‍റ് പി.വി കുട്ടൻ മുഖ്യാതിഥിയായി. മിഠായി തെരുവിന്റെ മധുരവും കോഴിക്കോടൻ ബിരിയാണിയും, ബീഫും പന്നിയും ഉൾപ്പെടെ ഫുഡ് സ്ട്രീറ്റിൽ വിതരണം ചെയ്തു. പരിപാടിയിൽ ജില്ലാ സെക്രട്ടറി വി. വസീഫ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഷിജിത്ത്, പി.സി ഷൈജു, പി.കെ അജീഷ്, പിങ്കി പ്രമോദ്, ആർ ഷാജി, ഫഹദ് ഖാൻ, വൈശാഖ് എന്നിവർ സംസാരിച്ചു.

Last Updated :Nov 25, 2021, 7:55 AM IST

ABOUT THE AUTHOR

...view details