കേരളം

kerala

വളര്‍ത്തുനായകള്‍ക്ക് കുത്തിവയ്‌പ്പ്‌ എടുക്കാന്‍ തിരക്ക്; കോട്ടയം ജില്ലയില്‍ ഇതുവരെ 28,000 നായകള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുത്തു

By

Published : Sep 20, 2022, 4:34 PM IST

Updated : Sep 20, 2022, 7:46 PM IST

rabies vaccination campiagn  rabies vaccination  domestic dogs in kottayam  dogs in kottayam  stary god kottayam  abc project  vaccination campaign in kottayam  latest news in kottayam  വളര്‍ത്തുനായക്ക് കുത്തിവയ്‌പ്  പേവിഷബാധ പ്രതിരോധ വാക്‌സിന്‍  എബിസി പദ്ധതി  കോട്ടയത്ത് എബിസി പദ്ധതി  തെരുവ് നായക്കൾ  കൂടുതൽ ക്യാംപുകൾ തുറക്കുവാനും സാധ്യതയുണ്ട്  കോടിമതയിൽ ഷെൽട്ടർ  തെരുവുനായ  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത

കോട്ടയത്ത് എബിസി പദ്ധതിയുടെ ഭാഗമായി നായ്‌ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കുന്നത് ആരംഭിച്ചു

കോട്ടയം:വളര്‍ത്തുനായകൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കാൻ തിരക്ക്. മുൻപ് വാക്‌സിൻ എടുക്കാൻ നിർദേശമുണ്ടായിരുന്നിട്ടും എടുക്കാത്തവർ ഇപ്പോൾ നായകൾക്ക് കുത്തിവയ്‌പ്പ്‌ എടുക്കാൻ എത്തി തുടങ്ങി. അതേസമയം ജില്ലയിൽ ഇതുവരെ 28,000 വളർത്തുനായ്‌ക്കൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുത്തു.

വളര്‍ത്തുനായക്ക് കുത്തിവയ്‌പ് എടുക്കുവാന്‍ തിരക്ക്; ഇതുവരെ എടുത്തത് 28000 പേവിഷബാധ പ്രതിരോധ വാക്‌സിന്‍

എന്നാൽ ആകെയുള്ള നായ്‌ക്കളുടെ പകുതിയെണ്ണത്തിന് പോലും ഇതുവരെ കുത്തിവയ്‌പ്പ്‌ നൽകാനായിട്ടില്ലായെന്നത് വെല്ലുവിളിയാകുന്നു. ആകെ 80,554 വളർത്തുനായ്‌ക്കൾ ഉണ്ടെന്നാണ് കണക്ക്. അതില്‍ 1500 തെരുവ് നായകൾക്ക് ഇതുവരെ കുത്തിവയ്‌പ്പ്‌ നൽകി.

ദിവസവും ആയിരത്തിലേറേ വളർത്തുനായ്‌ക്കൾക്ക് കുത്തിവയ്‌പ്പ്‌ നൽകുന്നുണ്ട്. ഒരാഴ്‌ചയായി കടിയേൽക്കുന്നവരുടെയും ഹോട്ട് സ്‌പോട്ടുകളുടെയും എണ്ണം കൂടിയ സാഹചര്യത്തിൽ ഒട്ടേറേ പേരാണ് വളർത്തുനായ്‌ക്കളുമായി എത്തുന്നത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും നായ്‌ക്കൾക്ക് കുത്തിവയ്‌ക്കണമെന്നത് കൊണ്ട് കൂടുതൽ ക്യാമ്പുകൾ തുറക്കുവാനും സാധ്യതയുണ്ട്.

ഈ മാസം 30 ന് മുൻപായി കുത്തിവയ്‌പ്പ്‌ പൂർത്തിയാക്കി ലൈസൻസ് എടുക്കണമെന്നാണ് അധികൃതരുടെ നിർദേശം. തെരുവ് നായ്‌ക്കൾക്കും കുത്തിവയ്‌പ് യഞ്‌ജം ആരംഭിച്ചിട്ടുണ്ട്. എബിസി പദ്ധതി പുനരാരംഭിക്കുവാൻ കോടിമതയിൽ ഷെൽട്ടർ തുറക്കുവാനുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

Last Updated :Sep 20, 2022, 7:46 PM IST

ABOUT THE AUTHOR

...view details