കേരളം

kerala

Kottayam Partner Swapping Racket | ഗ്രൂപ്പിലുള്ളത് ആയിരക്കണക്കിന് പേര്‍; വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതെന്ന് പൊലീസ്

By

Published : Jan 9, 2022, 10:52 PM IST

Partner Swapping Racket in Kottayam Karukachal  Kottayam todays news  Karukachal todays news  ലൈംഗിക ബന്ധത്തിനായി പങ്കാളികളെ പരസ്‌പരം കൈമാറുന്നതില്‍ അറസ്റ്റ്  കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്‌പരം കൈമാറുന്ന കേസ്  കോട്ടയം ഇന്നത്തെ വാര്‍ത്ത
Partner Swapping Racket | ഗ്രൂപ്പിലുള്ളത് ആയിരക്കണക്കിന് പേര്‍; വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതെന്ന് പൊലീസ്

Kottayam Partner Swapping Racket | കുടുംബവുമായി ബന്ധപ്പെട്ട കേസായതുകൊണ്ട് കൂടുതൽ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പൊലീസ്

കോട്ടയം:പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞെട്ടിക്കുന്നതെന്ന് പൊലീസ്. കറുകച്ചാലിൽ പിടിയിലായ സംഘത്തിൽ നിരവധി പേരുണ്ടെന്നാണ് സൂചന. കുടുംബവുമായി ബന്ധപ്പെട്ട കേസായതുകൊണ്ട് കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പറയാനാവില്ലെന്നാണ് പൊലീസ് നിലപാട്.

പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുന്ന സംഘത്തെക്കുറിച്ച് ഡി.വൈ.എസ്‌.പി ശ്രീകുമാര്‍.

ആശയവിനിമയം സീക്രട്ട് ചാറ്റുകളിലൂടെ

നിലവിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്‌തുവരികയാണെന്നും കൂടുതൽ പേര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'കപ്പിൾ ഷെയറിങ്' എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ നിർമിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. സീക്രട്ട് ചാറ്റുകളിലൂടെയാണ് ആശയവിനിമയം നടത്തിയത്.

ഭാര്യമാരെ കൈമാറുന്നവർക്ക് പണം നൽകുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി ലഭിച്ചതോടെയാണ് കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. ഭർത്താവ് മറ്റുപലരുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും പരാതിയിലുണ്ടായിരുന്നു.

ALSO READ:പങ്കാളികളെ പരസ്‌പരം കൈമാറുന്ന വൻസംഘം പിടിയിൽ; ഗ്രൂപ്പില്‍ ഉന്നതരും

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭർത്താവ് അടക്കമുള്ളവരെ പിടികൂടിയത്. തുടര്‍ന്നാണ് പങ്കാളികളെ കൈമാറുന്നതിനായി വലിയ സംഘം തന്നെ പ്രവർത്തിക്കുന്നതായുള്ള വിവരങ്ങൾ ലഭിച്ചത്. ടെലഗ്രാം, മെസഞ്ചർ തുടങ്ങിയ ആപ്പുകളിൽ സീക്രട്ട് ഗ്രൂപ്പുകളുണ്ടാക്കിയാണ് സംഘം പ്രവർത്തിച്ചത്. പങ്കാളികളെ കൈമാറുന്നവർക്ക് പണം നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

2019 ലും സമാന സംഭവത്തില്‍ അറസ്റ്റ്

നിലവിൽ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നായി അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയുടെ ഭർത്താവായ കറുകച്ചാൽ പത്തനാട് സ്വദേശിയും ഇതിലുൾപ്പെടും. വന്‍ കണ്ണികളാണ് ഇത്തരം ഗ്രൂപ്പുകൾക്ക് പിന്നിലുള്ളത്. ആയിരക്കണക്കിന് പേര്‍ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നു. പണമിടപാടുകളടക്കം നടക്കുന്നതിനാൽ സംഭവം അതീവഗൗരവതരമാണെന്ന് പൊലീസ് പറയുന്നു.

നിലവിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്‌ത് വരികയാണ്. നേരത്തെ കായംകുളത്തും സമാനകേസുകളിൽ നാലുപേർ പിടിയിലായിരുന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു, വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി.

ABOUT THE AUTHOR

...view details