കേരളം

kerala

കൊല്ലത്ത് 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും ഡ്രൈവര്‍ക്കും നേരെ ആക്രമണം

By

Published : Sep 8, 2022, 1:47 PM IST

mardhanam  സാമൂഹ്യ വിരുദ്ധരുടെ ആക്രമണം  Kollam channel reporter and driver attacked  Kollam  Kollam news updates  Kollam latest news  latest news in kerala  24 ന്യൂസ് ചാനല്‍  കൊച്ചുപിലാംമൂട്ടിൽ  ആക്രമണം

ബീച്ച്‌ റോഡിലെ കൊച്ചുപിലാംമൂട്ടിൽ ബുധനാഴ്‌ച വൈകിട്ട്‌ മൂന്ന് മണിയോടെയാണ് സംഭവം. 24 ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടര്‍ സലീം മാലിക്ക്, ഡ്രൈവർ ശ്രീകാന്ത് എന്നിവരെ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.

കൊല്ലം : 24 ന്യൂസ് ചാനല്‍ സംഘത്തിന് നേരെ ആക്രമണം. റിപ്പോര്‍ട്ടര്‍ സലീം മാലിക്ക്, ഡ്രൈവർ ശ്രീകാന്ത് എന്നിവരെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് ആക്രമിച്ചു. പരിക്കേറ്റ ഇരുവരെയും ആദ്യം കൊല്ലം ജില്ല ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 7) വൈകിട്ട്‌ മൂന്ന് മണിക്ക് ബീച്ച് റോഡിലെ കൊച്ചുപിലാംമൂട്ടില്‍ വച്ചാണ് സംഭവം. വാര്‍ത്ത ശേഖരിച്ച് ഓഫിസിലേക്ക് മടങ്ങുന്നതിനിടെ റോഡിൽ അലക്ഷ്യമായി പാർക്ക് ചെയ്‌തിരുന്ന വാഹനം മാറ്റാനായി ഹോൺ മുഴക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്‌. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്.

പൊലീസ് കാര്‍ പരിശോധിക്കുന്നതിന്‍റെ ദൃശ്യം

ആക്രമണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് കേടുപാടുകളുണ്ടായി. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി. മർദ്ദനമേറ്റ ഇരുവരെയും ആദ്യം കൊല്ലം ജില്ല ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Also read: 24 വാർത്ത ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി; പ്രതികൾ പിടിയിൽ

അക്രമി സംഘത്തിലുണ്ടായിരുന്നവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന്‌ പൊലീസ്‌ അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട്‌ കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ല കമ്മിറ്റി, സിറ്റി പൊലീസ്‌ കമ്മിഷണർക്ക്‌ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ല പ്രസിഡന്‍റ് ജി ബിജു, സെക്രട്ടറി സനൽ ഡി പ്രേം എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details