കേരളം

kerala

മര്‍ദനവും അസഭ്യവര്‍ഷവും ; കൊല്ലത്ത് ഇതര സംസ്ഥാന യുവതിക്ക് നേരെ ആക്രമണം

By

Published : Sep 22, 2021, 3:11 PM IST

Updated : Sep 22, 2021, 4:58 PM IST

migrant woman was beaten in paravur  migrant woman was beaten  migrant workern was beaten in paravur  migrant workern was beaten  migrant laborer was beaten  migrant laborer was beaten in paravur  paravur migrant woman  paravur migrant woman beaten  പരവൂരിൽ അന്യസംസ്ഥാന യുവതിക്ക് നേരെ മർദനം  പരവൂരിൽ അന്യസംസ്ഥാന യുവതിയെ മർദിച്ചു  മർദനം  പരവൂർ  paravur
പരവൂരിൽ അന്യസംസ്ഥാന യുവതിക്ക് നേരെ മർദനം ()

മർദനമേറ്റത് കർണാടക സ്വദേശിനി സുധയ്‌ക്ക് ; ആക്രമണം മോഷണസംഘാംഗമെന്ന് ആരോപിച്ച്

കൊല്ലം: പരവൂർ നെടുങ്ങോലത്ത് ഇതരസംസ്ഥാന യുവതിക്ക് മർദനം. വീടുകളിലെത്തി മത്സ്യ വിൽപ്പന നടത്തുന്ന കർണാടക സ്വദേശിനി സുധയ്ക്ക് നേരെയായിരുന്നു ആക്രമണം. മോഷണസംഘാംഗമെന്ന് ആരോപിച്ചായിരുന്നു മർദനം.

നെടുങ്ങോലം സ്വദേശി മണികണ്‌ഠനാണ് യുവതിയെ മർദിച്ചത്. ഇയാളുടെ വീടിനുമുന്നിലെ മതിലിൽ യുവതി കൈ തുടച്ചതാണ് മണികണ്‌ഠനെ പ്രകോപിപ്പിച്ചത്. രാത്രിയിൽ മോഷണം നടത്തുന്നതിനായി മതിലിൽ അടയാളം രേഖപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

മര്‍ദനവും അസഭ്യവര്‍ഷവും ; കൊല്ലത്ത് ഇതര സംസ്ഥാന യുവതിക്ക് നേരെ ആക്രമണം

ALSO READ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: റിസോര്‍ട്ട് ഉടമയും ഏജന്‍റും അറസ്റ്റില്‍

നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു മർദനം. കൈ കൊണ്ടും വടികൊണ്ടും മുഖത്തും മുതുകിലുമടിച്ചു. പിന്നീട് മാർക്കറ്റിലെത്തി പരസ്യമായി അസഭ്യവര്‍ഷവും നടത്തി. യുവതിയെ മർദിച്ച കാര്യം ഓഡിയോ ക്ലിപ്പിലൂടെ ഇയാള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മണികണ്‌ഠനെതിരെ പരവൂർ പൊലീസ് കേസെടുത്തു.

Last Updated :Sep 22, 2021, 4:58 PM IST

ABOUT THE AUTHOR

...view details