കേരളം

kerala

MV Govindan| വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടിയാല്‍ ശക്തിപ്പെടും, നശിക്കുമെന്ന ധാരണ തെറ്റ് : എം വി ഗോവിന്ദന്‍

By

Published : Nov 20, 2021, 10:35 PM IST

RSS  Jamaat e Islami  RSS Jamaat e Islami clash  MV Govindan  ആർഎസ്എസ്  ജമാഅത്തെ ഇസ്‌ലാമി  എംവി ഗോവിന്ദൻ  Peravoor Chitty Scam  പേരാവൂർ ചിട്ടി തട്ടിപ്പ്  Repeal farm laws  കാർഷിക നിയമം  സിപിഎം  communal forces defended through secularism
വർഗീയ ശക്തികളെ മതനിരപേക്ഷത കൊണ്ട് പ്രതിരോധിക്കണമെന്ന് എം.വി ഗോവിന്ദൻ ()

ആർ.എസ്.എസ് (RSS) വിവിധ ഇടങ്ങളിൽ അവരുടെ സ്വാധീനം വർധിപ്പിക്കുകയാണ്. വർഗീയ ശക്തികൾ ഏറ്റുമുട്ടുന്ന സാഹചര്യം കേരളത്തിലുണ്ടാവരുതെന്നും എം.വി.ഗോവിന്ദൻ (MV Govindan)

കണ്ണൂർ : ആർ.എസ്.എസും (RSS) ജമാഅത്തെ ഇസ്‌ലാമിയും (Jamaat-e-Islami) ഏറ്റുമുട്ടിയാൽ രണ്ട് വർഗീയ ശക്തികളും ശക്തിപ്പെടുകയാണ് ചെയ്യുകയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എം.വി ഗോവിന്ദൻ (MV Govindan). പേരാവൂർ ചിട്ടി തട്ടിപ്പ് വിഷയം (Peravoor Chitty Scam) പാർട്ടിക്ക് അപമാനം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സി.പി.എം തളിപ്പറമ്പ് ഏരിയാസമ്മേളനം കൂവോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസ് വിവിധ ഇടങ്ങളിൽ അവരുടെ സ്വാധീനം വർധിപ്പിക്കുകയാണ്. ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഏറ്റുമുട്ടിയാൽ രണ്ട് വർഗീയ ശക്തികളും ശക്തിപ്പെടുകയാണ് ചെയ്യുക. വർഗീയ ശക്തികൾ ഏറ്റുമുട്ടുന്ന സാഹചര്യം കേരളത്തിലുണ്ടാവരുത്. അത്തരം ശക്തികളെ മതനിരപേക്ഷത കൊണ്ട് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വർഗീയ ശക്തികളെ മതനിരപേക്ഷത കൊണ്ട് പ്രതിരോധിക്കണമെന്ന് എം.വി ഗോവിന്ദൻ

ALSO READ:Repeal Of Farm Laws|'ഗുണങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രത്തിന് വീഴ്‌ച' ; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സുരേഷ് ഗോപി

പാർട്ടി ബാഹ്യമായ രീതിയിൽ പ്രവർത്തകർ നവമാധ്യമങ്ങളെ ഉപയോഗിക്കരുത്. ഉൾപ്പാർട്ടി ചർച്ചയുടെ വേദിയായി നവമാധ്യമത്തെ ഉപയോഗിക്കുന്ന പ്രവണത ഏറിവരികയാണ്. ഇത് പാർട്ടി വിരുദ്ധമാണ്. അത്തരം കാര്യങ്ങൾ ചെയ്യുന്നത് പാർട്ടി മെമ്പറായാലും അനുഭാവിയായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പേരാവൂർ ചിട്ടി തട്ടിപ്പ് വിഷയം പാർട്ടിക്ക് തന്നെ അപമാനം സൃഷ്ടിക്കുന്നതാണെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കാർഷിക നിയമം പിൻവലിച്ചതിലും (Repeal farm laws) അദ്ദേഹം പ്രതികരിച്ചു. വർഗ സമരമാണ് സാമൂഹ്യ പരിവർത്തനത്തിന്‍റെ വഴിയെന്ന് കർഷക സമരത്തിന്‍റെ വിജയം ഒരിക്കൽ കൂടി തെളിയിച്ചു. കർഷക പ്രതിഷേധത്തിന് മുമ്പിൽ മോദിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളന നഗരിയിൽ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് പതാക ഉയർത്തി. ജില്ല കമ്മിറ്റി അംഗം പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ. സന്തോഷ് രക്തസാക്ഷി പ്രമേയവും കെ. ബാലകൃഷ്ണൻ നമ്പ്യാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സ്വാഗത സംഘം ചെയർമാൻ ടി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ, ടി.ഐ മധുസൂദനൻ എംഎൽഎ, ടി.വി രാജേഷ്, എം. പ്രകാശൻ, ടി.കെ ഗോവിന്ദൻ, പി.കെ ശ്യാമള തുടങ്ങിയവർ സംബന്ധിച്ചു.

ABOUT THE AUTHOR

...view details