കേരളം

kerala

കണ്ണടച്ച് പഞ്ചായത്തും കെഎസ്‌ഇബിയും, ഒഴുകി പോകുന്നത് കോടികൾ: പാതിവഴിയില്‍ നിലച്ച് മാങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി

By

Published : Sep 23, 2022, 5:48 PM IST

mankulam pambumkayam  mini electricity project  mini electricity project in mankulam  authorities doesnot take action  improvement of mankulam pambumkayam  mini electricity project in idukki  latest news in idukki  latest news today  പാതിവഴിയില്‍ നിലച്ച്  മാങ്കുളം ചെറുകിട ജലവൈദ്യുതി പദ്ധതി  മുഖം തിരിച്ച് അധികാരികള്‍  നടപടി സ്വീകരിക്കാതെ അധികാരികള്‍  വിലപിടിപ്പുള്ള ഉപകരണങ്ങള്‍  സ്വതന്ത്രമായി നിര്‍മ്മിച്ച പദ്ധതിയാണ്  കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡിന്‍റെ  ജലവൈദ്യുതപദ്ധതി  വരുമാനമായി ലഭിച്ചത് പത്തു ലക്ഷം രൂപ  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  മാങ്കുളം ജലവൈദ്യുത പദ്ധതി  മാങ്കുളം ജലവൈദ്യുത പദ്ധതി ഏറ്റവും പുതിയ വാര്‍ത്ത
പാതിവഴിയില്‍ നിലച്ച് മാങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി; മുഖം തിരിച്ച് അധികാരികള്‍ ()

കെഎസ്ഇബി നിര്‍ദ്ദേശപ്രകാരമാണ് പ്രതിവര്‍ഷം 100 കിലോ വാട്ട് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ജലവൈദ്യുതപദ്ധതി വികസിപ്പിക്കാന്‍ മാങ്കുളം ഗ്രാമ പഞ്ചായത്ത് തയ്യാറായത്.

ഇടുക്കി:പ്രതീക്ഷയോടെ ആരംഭിച്ച ഇടുക്കി മാങ്കുളം പാമ്പുംകയം ചെറുകിട ജലവൈദ്യുതി പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി എടുക്കാതെ അധികാരികള്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചായത്ത് തയ്യാറാവാത്തതാണ് പദ്ധതി തകരാന്‍ കാരണമെന്നാണ് ആരോപണം. ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ മോഷ്‌ടിച്ചതായും നശിപ്പിച്ചതായും പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു.

പാതിവഴിയില്‍ നിലച്ച് മാങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി; മുഖം തിരിച്ച് അധികാരികള്‍

ഇന്ത്യയില്‍ ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് സ്വതന്ത്രമായി നിര്‍മ്മിച്ച പദ്ധതിയാണ് മാങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി. കെഎസ്ഇബി നിര്‍ദ്ദേശ പ്രകാരമാണ് പ്രതിവര്‍ഷം 100 കിലോ വാട്ട് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ജലവൈദ്യുതപദ്ധതി വികസിപ്പിക്കാന്‍ മാങ്കുളം ഗ്രാമ പഞ്ചായത്ത് തയ്യാറായത്.

ചെലവ് ഒരു കോടി 25 ലക്ഷം രൂപ: പദ്ധതിയില്‍ ഒരു തടയണയും ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്നു. പദ്ധതി നിലവില്‍ വന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിച്ചു കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് വൈദ്യുതി ഗ്രിഡിലേക്ക് വില്‍ക്കുന്ന ആദ്യത്തെ പഞ്ചായത്ത് എന്ന നേട്ടം മാങ്കുളം ഗ്രാമ പഞ്ചായത്ത് കൈവരിച്ചു. 2003-ല്‍ ഒരു കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നിര്‍മ്മാണം ആരംഭിച്ചത്.

നിലച്ച് ട്രാൻസ്ഫോർമർ: 300 ഗുണഭോക്താക്കളില്‍ നിന്നും ഗുണഭോക്തൃവിഹിതവും ഈടാക്കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2004ല്‍ കമ്മിഷന്‍ ചെയ്‌ത പദ്ധതി പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതാണ് പദ്ധതി നിലയ്ക്കാന്‍ പ്രധാന കാരണം.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ട്രാന്‍സ്‌ഫോര്‍മര്‍ അറ്റകുറ്റപ്പണിക്കായി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. പവ്വര്‍ഹൗസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പുതിയ ഗ്രാമപഞ്ചായത്ത് ഭരണസമിതി പറയുന്നെണ്ടെങ്കിലും യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല.

ഒരു വര്‍ഷം വരുമാനമായി ലഭിച്ചത് പത്തു ലക്ഷം രൂപ:പദ്ധതി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഒരു വര്‍ഷം പത്തു ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന പദ്ധതിയാണ് അധികൃതരുടെ നിസംഗത മൂലം എങ്ങുമെത്താതെ കിടക്കുന്നത്. പ്രദേശവാസികളായ നാലുപേര്‍ക്ക് സ്ഥിരമായി ജോലിയുണ്ടായിരുന്നെങ്കിലും അതും ഇല്ലാതായി.

ABOUT THE AUTHOR

...view details