കേരളം

kerala

പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാൻ എൻഐഎ, റിമാൻഡ് റിപ്പോർട്ടില്‍ ഗുരുതര ആരോപണങ്ങൾ

By

Published : Sep 23, 2022, 6:16 PM IST

NIA with serious allegations against Popular Front  allegations against Popular Front  Popular Front latest news  malayalam latest news  kerala latest news  NIA report against populat front  പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആരോപണങ്ങളുമായി എൻഐഎ  ദേശീയ അന്വേഷണ ഏജൻസി  നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  ഇന്ത്യയില്‍ ഇസ്ലാമിക ഭരണം  നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന  കേരള വാർത്തകൾ  മലയാളം വാർത്തകൾ

പിഎഫ്ഐ സമൂഹത്തിലെ മറ്റ് മതവിഭാഗങ്ങളെ ഭയപ്പെടുത്തുകയും പൊതുസമൂഹത്തിൽ ഭയം സൃഷ്‌ടിക്കുകയും ചെയ്യുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്രതികൾക്കെതിരെയും അവരുടെ പങ്കും പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും വേണമെന്നും എൻഐഎ.

എറണാകുളം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്‌ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനത്തിനും പ്രേരിപ്പിച്ചുവെന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ റിമാന്‍ഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരമന അഷറഫ് മൗലവി ഉൾപ്പടെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ റിമാന്‍ഡ് റിപ്പോർട്ടിലാണ് അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകൾ എൻഐഎ നടത്തിയത്.

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ റിമാന്‍റ് റിപ്പോർട്ട്
അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ റിമാന്‍റ് റിപ്പോർട്ട്

എൻഐഎ പറയുന്നത്:കഴിഞ്ഞ ഒരു മാസത്തിലേറെയായി നടത്തിവരുന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്. നിലവിൽ റജിസ്റ്റർ ചെയ്‌ത കേസിൽ ജനറൽ സെക്രട്ടറി അബ്‌ദുൾ സത്താർ, സെക്രട്ടറി റഹൂഫ് എന്നിവർ പിടിയിലാകാനുണ്ട്. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്‍റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് ശ്രമം നടത്തി എന്നി ആരോപണങ്ങളും പോപ്പുലർ ഫ്രണ്ടിന് എതിരെ എൻഐഎ നടത്തിയിട്ടുണ്ട്.

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ റിമാന്‍റ് റിപ്പോർട്ട്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ഭാരവാഹികളും അനുബന്ധ സ്ഥാപനങ്ങളും വിവിധ മതങ്ങളിലും ഗ്രൂപ്പുകളിലുമുള്ളവരുമായി ശത്രുത സൃഷ്‌ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തി. പൊതു സമാധാനം തകർക്കാനും രാജ്യത്തിന് എതിരെ അതൃപ്‌തി ഉളവാക്കാനുമുള്ള ഉദേശ്യത്തോടെ ബദൽ നീതിന്യായ സംവിധാനം സൃഷ്‌ടിച്ചു. രഹസ്യമായി വിവരങ്ങള്‍ കൈമാറുന്ന വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളാണ് പ്രതികള്‍ ഉപയോഗിച്ചത്.

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ റിമാന്‍റ് റിപ്പോർട്ട്

കൂടുതല്‍ അന്വേഷണം വേണമെന്ന് എൻഐഎ: റെയ്‌ഡില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്‍റെ മിറര്‍ ചിത്രങ്ങൾ അടക്കം ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കണം. തിരുവനന്തപുരം സിഡാക്കിൽ അവ പരിശോധന നടത്തുകയും ചെയ്യേണ്ടതുണ്ട്. ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, പ്രതികൾ സംഘടിത കുറ്റകൃത്യങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ആവർത്തിച്ച് സജീവമായി പങ്കാളികളാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ റിമാന്‍റ് റിപ്പോർട്ട്

സമൂഹത്തിലെ മറ്റ് മതവിഭാഗങ്ങളെ ഭയപ്പെടുത്തുകയും പൊതുസമൂഹത്തിൽ ഭയം സൃഷ്‌ടിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്രതികൾക്കെതിരെയും അവരുടെ പങ്കും പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും വേണം. നേതാക്കളും അംഗങ്ങളും സഹകാരികളും മുഖേന പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് സമുദായങ്ങൾക്കിടയിൽ അതിക്രമങ്ങൾ സൃഷ്‌ടിക്കുന്നതിൽ ബഹുദൂരം മുന്നോട്ട് പോയി എന്ന് എൻഐഎ പറയുന്നു.

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ റിമാന്‍റ് റിപ്പോർട്ട്

കൂടുതൽ തെളിവുകൾ ലഭിക്കാൻ മാത്രമല്ല, സമൂഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാനും കൂടുതൽ അന്വേഷണം ആവശ്യമാണന്നും റിമാന്‍ഡ് റിപ്പോർട്ടിൽ എൻഐഎ ചൂണ്ടികാണിക്കുന്നു. പ്രതികളെ ഒരു മാസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്‌തിരുന്നു. പത്ത് പ്രതികളെയും എൻഐഎ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രത്യേക അപേക്ഷയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details