കേരളം

kerala

ഭാരത് ജോഡോ യാത്ര: ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചത് പാര്‍ട്ടിയുടെ ഹുങ്ക്, സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

By

Published : Sep 23, 2022, 4:30 PM IST

ഭാരത് ജോഡോ യാത്ര  ഹൈക്കോടതി  ഫ്ലക്‌സ് ബോർഡുകൾ  സർക്കാർ അനുമതി  അനധികൃത ബോർഡുകൾ സ്ഥാപിക്കാൻ  കോടതി വിമർശിച്ചു  എറണാകുളം  ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ  Kerala High court  Kerala  Bharat Jodo Yatra  flex boards  kerala latest news
ഭാരത് ജോഡോ യാത്ര: ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചത് പാര്‍ട്ടിയുടെ ഹുങ്ക്, സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ()

അനധികൃത ബോർഡുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകാൻ പാടില്ലായിരുന്നു. ഒരു ഉത്തരവിടുന്നത് അത് നടപ്പിലാക്കാൻ വേണ്ടിയാണെന്നും കോടതി വിമർശിച്ചു.

എറണാകുളം: ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം റോഡരികില്‍ അനധികൃത ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചതിന് അനുമതി നല്‍കിയ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഇത് ഭരണപരാജയമാണെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അനധികൃത ബോർഡുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകാൻ പാടില്ലായിരുന്നു.

എല്ലാം കോടതി തന്നെ ആണോ ചെയ്യേണ്ടത്? സർക്കാരിന് ചില ഉത്തരവാദിത്തം ഉണ്ട്. ഒരു ഉത്തരവിടുന്നത് അത് നടപ്പാക്കാൻ ആണ്. പാതയോരത്ത് ഇത്തരം ബോർഡുകൾ വയ്‌ക്കാൻ ആരാണ് അനുമതി നൽകിയത്?.

ഭാരത് ജോഡോ യാത്രയിൽ അനധികൃത ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചത് രാഷ്‌ട്രീയ പാർട്ടിയുടെ ഹുങ്കാണെന്നും ഹൈക്കോടതി വിമർശിച്ചു. നിയമലംഘനം നടത്തിയത് അറിഞ്ഞുകൊണ്ടാണ്. റോഡിൽ നിറയെ ഫ്ലക്‌സ് ബോർഡുകളാണ്. ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും.

മൂന്ന് പ്രധാന പാർട്ടികളും ഇക്കാര്യത്തിൽ ഒരുപോലെയാണ്. ഇക്കാര്യം പറയുന്ന ജഡ്‌ജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോടതിയ്‌ക്ക്‌ പ്രത്യേക അജണ്ട ഒന്നും ഇല്ല. ജനാധിപത്യമാണ് കോടതിക്ക് പ്രധാനം.

പേര് വയ്‌ക്കാതെ ഫ്ലക്‌സ് ബോർഡുകൾ അടിച്ച ഏജൻസികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. അനധികൃത ഫ്ലക്‌സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യണമെന്നും കോടതി കർശന നിർദേശം നൽകി.

ABOUT THE AUTHOR

...view details