കേരളം

kerala

ആലപ്പുഴയിൽ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു

By

Published : May 17, 2022, 2:27 PM IST

ആലപ്പുഴയിൽ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു  ലക്ഷകണക്കിന് രൂപയുടെ നാശനഷ്‌ടം  The fire in Alappuzha destroyed several items in the margin free market  margin free market  The fire in Alappuzha destroyed several items

ആലപ്പുഴയിലുണ്ടായ തീപിടുത്തത്തില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിരവധി സാധനങ്ങള്‍ കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ തലവടി പനയന്നാര്‍ക്കാവ് ജംഗ്ഷന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴയിൽ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു

ചൊവ്വാഴ്‌ച പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് പ്രഭാത സവാരിക്കിറങ്ങിയ ആളുകളാണ് കടയില്‍ തീയും പുകയും കണ്ടത് . തുടര്‍ന്ന് കടയുടമയേയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. കടയിലെ ഭൂരിഭാഗം വസ്‌തുക്കളും കത്തി നശിച്ചു.

ABOUT THE AUTHOR

...view details