കേരളം

kerala

ബധിര മൂക ദമ്പതികളുടെ വീട്ടിലെ തീപിടുത്തം: പൊള്ളലേറ്റ നാല് വയസുകാരി മരിച്ചു

By

Published : May 13, 2022, 6:40 PM IST

പത്തനംതിട്ടയില്‍ ബധിര മൂക ദമ്പതികളുടെ വീട്ടിലെ തീപ്പിടുത്തം  ആറന്മുളയില്‍ ബധിര മൂക ദമ്പതികളുടെ വീട്ടിലുണ്ടായ തീപിടിത്തം  ബധിര മൂക ദമ്പതികളുടെ വീട്ടിലെ തീപ്പിടുത്തത്തില്‍ പൊള്ളലേറ്റ നാല് വയസുകാരി മരിച്ചു  adisree death aranmula Pathanamthitta  deaf dumb couple daughter adisree death aranmula
ബധിര മൂക ദമ്പതികളുടെ വീട്ടിലെ തീപ്പിടുത്തം: പൊള്ളലേറ്റ നാല് വയസുകാരി മരിച്ചു ()

പൊള്ളലേറ്റ അമ്മയ്‌ക്കൊപ്പം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നാല് വയസുകാരിയുടെ മരണം

പത്തനംതിട്ട:ആറന്മുളയില്‍ ബധിര മൂക ദമ്പതികളുടെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നാല് വയസുകാരി മരിച്ചു. ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലേടത്ത് അരുണിന്‍റെയും ശ്യാമയുടെയും മകള്‍ ആദിശ്രീയാണ് മരിച്ചത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.

60 ശതമാനത്തിലധികം പൊള്ളലേറ്റ മാതാവ് ശ്യാമയുടെ നിലയും ഗുരുതരമായി തുടരുന്നു. മാതാപിതാക്കള്‍ ബധിരരും മൂകരുമാണെങ്കിലും മരിച്ച ആദിശ്രീയ്ക്ക് സംസാരശേഷിയുണ്ടായിരുന്നു. ഒരാഴ്‌ച മുന്‍പായിരുന്നു സംഭവം. സംസാര ശേഷി ഉണ്ടായിരുന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യ ശ്രമമാണോയെന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുട്ടിയുടെ മരണം.

മുറി ഉള്ളില്‍ നിന്ന് പൂട്ടിയിട്ട നിലയില്‍:പുലര്‍ച്ചെ മൂന്നിനാണ് ഇരുനില വീടിന്‍റെ മുകളിലെ മുറിയില്‍ തീ പടര്‍ന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ മുറിയിലാണ് ശ്യാമയും മകളും കിടന്നിരുന്നത്. മുറി ഉള്ളില്‍ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തീപടര്‍ന്നത് കണ്ട് അടുത്ത മുറിയിലുണ്ടായിരുന്ന ശ്യാമയുടെ ഭര്‍ത്താവ് അരുണും അച്ഛനും അമ്മയും വാതില്‍ ചവിട്ടിത്തുറന്ന് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ അരുണിനും പൊള്ളലേറ്റു.

പൊള്ളലേറ്റവരെ അരുണിന്‍റെ പിതാവ് വിശ്വനാഥനും മാതാവ് രുക്‌മിണിയും ചേര്‍ന്ന് ആദ്യം കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി മജിസ്‌ട്രേട്ട് ആദിശ്രീയുടെ മൊഴി രേഖപ്പെടുത്തുകയും ശ്യാമയില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തിരുന്നു.

TAGGED:

ABOUT THE AUTHOR

...view details