കേരളം

kerala

കോമൺവെൽത്ത് ഗെയിംസ്: ടീമിൽ ഇടംപിടിച്ച് ശ്രീജേഷ്, ഇന്ത്യൻ ഹോക്കി ടീമിനെ മൻപ്രീത് നയിക്കും

By

Published : Jun 20, 2022, 7:18 PM IST

India name full-strength men's squad for CWG  Manpreet returns as captain  കോമൺവെൽത്ത് ഗെയിംസ് 2022  PR Sreejesh back to indian hockey team  ഇന്ത്യൻ ഹോക്കി ഇടംപിടിച്ച് ശ്രീജേഷ്  ഇന്ത്യൻ ഹോക്കി ടീമിനെ മൻപ്രീത് നയിക്കും  ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസ്  Birmingham commonwealth games  hockey indian team announced
കോമൺവെൽത്ത് ഗെയിംസ്: ടീമിൽ ഇടംപിടിച്ച് ശ്രീജേഷ്, ഇന്ത്യൻ ഹോക്കി ടീമിനെ മൻപ്രീത് നയിക്കും ()

പരിചയ സമ്പന്നനായ ഗോൾകീപ്പർ പിആർ ശ്രീജേഷിനൊപ്പം പരിക്കിൽ നിന്നും മോചിതനായി കൃഷൻ ബി പഥക്കും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ ഇടംനേടി മലയാളി വെറ്ററൻ ഗോൾകീപ്പർ പിആർ ശ്രീജേഷ്. 2021 ലെ ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ യശസുയർത്തി ഹോക്കിയിൽ ഇന്ത്യൻ ടീമിന്‍റെ വെങ്കല മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ശ്രീജേഷ്. 18 അംഗ സീനിയർ പുരുഷ ഹോക്കി ടീമിനെ മൻപ്രീത് സിങ് നയിക്കും.

2024 ലെ പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യതാ മത്സരമായ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസും ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസ് എന്നിവ തമ്മിൽ ഇടവേള കുറവായതിനാൽ കോമൺവെൽത്ത് ഗെയിംസിന് രണ്ടാം നിരയെ അയക്കാനായിരുന്നു ഹോക്കി ഇന്ത്യയുടെ തീരുമാനം. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ചൈനയിൽ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസ് അടുത്ത വർഷത്തേക്ക് മാറ്റിവച്ചു. അതുകൊണ്ട് തന്നെ ജൂലൈ 28 ന് ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിന് ശക്തമായ ടീമിനെ തന്നെയാണ് തെരഞ്ഞെടുത്തത്.

പൂൾ ബിയിൽ ഇംഗ്ലണ്ട്, കാനഡ, വെയിൽസ്, ഘാന എന്നിവരോടൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. രണ്ട് തവണ വെള്ളി മെഡൽ നേടിയിട്ടുള്ള ഇന്ത്യ ജൂലൈ 31 ന് ആദ്യ മത്സരത്തിൽ ഘാനയെ നേരിടും. എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗില്‍ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഹർമൻപ്രീതാണ് വൈസ് ക്യാപ്‌റ്റൻ.

പരിചയ സമ്പന്നനായ ഗോൾകീപ്പർ പിആർ ശ്രീജേഷിനൊപ്പം പരിക്കിൽ നിന്നും മോചിതനായി കൃഷൻ ബി പഥക്കും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. എഫ്‌ഐഎച്ച് പ്രോ ലീഗിന്‍റെ ഭാഗമായിരുന്ന ഗോൾകീപ്പർ സൂരജ് കർക്കേര, ഫോർവേഡുമാരായ ശിലാനന്ദ് ലക്ര, സുഖ്‌ജീത് സിങ് എന്നിവർക്ക് ടീമിൽ സ്ഥാനം നഷ്‌ടമായി. 2018-ൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു.

ഇന്ത്യൻ ടീം: ഗോൾകീപ്പർമാർ: പിആർ ശ്രീജേഷ്, കൃഷൻ ബഹദൂർ പഥക്

ഡിഫൻഡർമാർ: വരുൺ കുമാർ, സുരേന്ദർ കുമാർ, ഹർമൻപ്രീത് സിങ് (വൈസ് ക്യാപ്‌റ്റൻ), അമിത് രോഹിദാസ്, ജുഗ്‌രാജ് സിങ്, ജർമൻപ്രീത് സിംഗ്. മിഡ്‌ഫീൽഡർമാർ: മൻപ്രീത് സിങ് (ക്യാപ്‌റ്റൻ), ഹാർദിക് സിങ്, വിവേക് ​​സാഗർ പ്രസാദ്, ഷംഷേർ സിംഗ്, ആകാശ്‌ദീപ് സിങ്, നീലകണ്‌ഠ ശർമ്മ ഫോർവേഡുകൾ: മൻദീപ് സിങ്, ഗുർജന്ത് സിങ്, ലളിത് കുമാർ ഉപാധ്യായ, അഭിഷേക്.

ABOUT THE AUTHOR

...view details