കേരളം

kerala

'ഞങ്ങള്‍ തയ്യാറെടുക്കുകയാണ്'; ഐസിസിയുടെ മികച്ച വനിത ക്രിക്കറ്റര്‍ മനസ് തുറക്കുന്നു

By

Published : Jan 25, 2022, 3:44 PM IST

Smriti Mandhana  Smriti Mandhana focus on winning World Cup  Smriti Mandhana ICC Women's Cricketer of the year 2021  Smriti Mandhana reacts after winning ICC Cricketer of the Year  സ്‌മൃതി മന്ദാന  വനിതാ ലോകകപ്പ് നേടുകയാണ് ലക്ഷ്യമെന്ന് സ്‌മൃതി മന്ദാന  സ്‌മൃതി മന്ദാന ഐസിസിയുടെ മികച്ച വനിത ക്രിക്കറ്റര്‍
'ഞങ്ങള്‍ തയ്യാറെടുക്കുകയാണ്'; ഐസിസിയുടെ മികച്ച വനിത ക്രിക്കറ്റര്‍ മനസ് തുറക്കുന്നു

ഐസിസി പുരസ്‌കാരലബ്‌ധിയില്‍ അതിയായ സന്തോഷമുണ്ടെന്നും, നേട്ടം ആത്മവിശ്വാസം കൂട്ടുന്നതാണെന്നും സ്‌മൃതി പറഞ്ഞു.

ന്യൂഡല്‍ഹി: ഐസിസിയുടെ മികച്ച വനിത ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മനസ് തുറന്ന് ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന. ഈ വര്‍ഷം ന്യൂസിലന്‍ഡില്‍ നടക്കുന്ന വനിതാ ലോകകപ്പ് നേടുകയാണ് തന്‍റെ ലക്ഷ്യമെന്ന് സ്‌മൃതി പറഞ്ഞു.

ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ അതിനുള്ളിലുള്ള തയ്യാറെടുപ്പിലാണെന്നും താരം വ്യക്തമാക്കി. ഐസിസി പുരസ്‌കാരലബ്‌ധിയില്‍ അതിയായ സന്തോഷമുണ്ടെന്നും, നേട്ടം ആത്മവിശ്വാസം കൂട്ടുന്നതാണെന്നും സ്‌മൃതി കൂട്ടിച്ചേര്‍ത്തു.

2021 കലണ്ടര്‍ വര്‍ഷം ഇന്ത്യക്കായി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ റേച്ചൽ ഹെയ്ഹോ ഫ്ലിന്‍റിന്‍റെ പേരിലുള്ള ഐസിസി പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. കഴിഞ്ഞ വര്‍ഷം 22 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 855 റണ്‍സാണ് സ്‌മൃതി അടിച്ചുകൂട്ടിയത്.

also read: കൊവിഡ് മുക്തനായ മെസിക്ക് മാര്‍പാപ്പയുടെ സ്നേഹ സമ്മാനം

38.86 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെയാണ് താരത്തിന്‍റെ പ്രകടനം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ തന്നെ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ താരം ചരിത്രം തീര്‍ത്തിരുന്നു.

ABOUT THE AUTHOR

...view details