കേരളം

kerala

ICC T20 rankings| മൊഹാലിയിലെ തിളക്കം; ടി20 റാങ്കിങ്ങില്‍ സൂര്യകുമാറിനും ഹാര്‍ദിക്കിനും നേട്ടം

By

Published : Sep 21, 2022, 4:16 PM IST

Suryakumar Yadav T20I Rankings  Suryakumar Yadav  Hardik Pandya  Hardik Pandya T20I Rankings  ഐസിസി ടി20 റാങ്കിങ്  സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവ് ടി20 റാങ്കിങ്  ഹാര്‍ദിക് പണ്ഡ്യ  ഹാര്‍ദിക് പണ്ഡ്യ ടി20 റാങ്കിങ്  ICC T20 rankings

പുതിയ ഐസിസി ടി20 റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. പാക് നായകന്‍ ബാബര്‍ അസമിനെ പിന്തള്ളിയാണ് സൂര്യയുടെ മുന്നേറ്റം.

ദുബായ്‌:ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുതല്‍ക്കൂട്ടായത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്ക് കയറി.

ഓസീസിനെതിരെ 25 പന്തില്‍ 46 റണ്‍സടിച്ച് സൂര്യകുമാര്‍ മിന്നിയിരുന്നു. 780 റേറ്റിങ്‌ പോയിന്‍റുമായാണ് സൂര്യ മൂന്നാമതെത്തിയത്. പട്ടികയില്‍ ആദ്യ പത്തിലെ ഏക ഇന്ത്യന്‍ താരം സൂര്യകുമാര്‍ മാത്രമാണ്.

825 റേറ്റിങ്‌ പോയിന്‍റുമായി പാകിസ്ഥാന്‍ ഓപ്പണ്‍ മുഹമ്മദ് റിസ്‌വാന്‍ ഒന്നാം സ്ഥാനത്തും 792 റേറ്റിങ്‌ പോയിന്‍റുമായി ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം രണ്ടാം സ്ഥാനത്തും തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള റിസ്‌വാനേക്കാള്‍ 45 റേറ്റിങ് പോയിന്‍റിനും രണ്ടാം സ്ഥാനക്കാരനായ മാര്‍ക്രത്തേക്കാള്‍ 12 റേറ്റിങ് പോയിന്‍റും മാത്രമാണ് സൂര്യ പിന്നിലുള്ളത്.

സൂര്യകുമാര്‍ ഒരു സ്ഥാനം കയറിയതോടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന പാക് നായകന്‍ ബാബര്‍ അസം ഒരു സ്ഥാനം ഇറങ്ങി നാലാമതെത്തി. ഏഷ്യ കപ്പിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും മങ്ങിയതാണ് ബാബറിന് തിരിച്ചടിയായത്. ബാറ്റര്‍മാരുടെ ആദ്യ പത്തില്‍ മറ്റ് കാര്യമായ മാറ്റങ്ങളില്ല.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രണ്ട് സ്ഥാനം ഉയര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം സ്ഥാനത്തേക്ക് കയറി. ബാറ്റര്‍മാരുടെ പട്ടികയില്‍ വമ്പന്‍ കുതിപ്പാണ് പാണ്ഡ്യ നടത്തിയത്. 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം നിവലില്‍ 65-ാം റാങ്കിലാണ്. ഓസീസിനെതിരെ മൊഹാലിയില്‍ 30 പന്തില്‍ 71 റണ്‍സുമായി ഹാര്‍ദിക് തിളങ്ങിയിരുന്നു.

ബോളര്‍മാരുടെ പട്ടികയില്‍ അക്‌സര്‍ പട്ടേല്‍ 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 33-ാം റാങ്കിലെത്തി. ഓസീസിനെതിരെ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ താരം മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് ഇറങ്ങി.

ഓസീസിനെതിരെ നിരാശപ്പെടുത്തിയ ഭുവിക്ക് രണ്ട് സ്ഥാനങ്ങളാണ് നഷ്‌ടമായത്. ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം ഭുവിയാണ്.

also read: 'കോലി മാതൃക, രോഹിത് മോശം'; തുറന്നടിച്ച് സൽമാൻ ബട്ട്

ABOUT THE AUTHOR

...view details