കേരളം

kerala

'ഇതാ ആ വ്യവസായി' ; അഭ്യൂഹങ്ങള്‍ക്കെതിരെ തകര്‍പ്പന്‍ മറുപടിയുമായി തമന്ന

By

Published : Nov 17, 2022, 6:13 PM IST

Tamannah reacts on wedding rumours  വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് തമന്ന  തമന്ന  Tamannah reacts  Tamannah  wedding rumours  തമന്നയുടെ പ്രതികരണം  തമന്ന വിവാഹിതയാവുന്നു  തമന്ന രംഗത്തെത്തി  തമന്നയുടെ പോസ്‌റ്റ്  തമന്ന സ്വയം പുരുഷനായി
ബിസിനസുകാരന്‍ ഭര്‍ത്താവിനെ പരിചയപ്പെടുത്തി തമന്ന ()

Tamannah reacts on wedding rumours: ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഭ്യൂഹങ്ങളോട് തമന്നയുടെ പ്രതികരണം

തെന്നിന്ത്യന്‍ താര സുന്ദരി തമന്ന വിവാഹിതയാവുന്നുവെന്ന് കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു വ്യവസായിയെ ആണ് താരം വിവാഹം കഴിക്കാനൊരുങ്ങുന്നത് എന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇതിനോട് പ്രതികരിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇൻസ്‌റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. 'ബിസിനസുകാരനായ എന്‍റെ ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു' എന്ന തലക്കെട്ടോടുകൂടിയായിരുന്നു തമന്നയുടെ പരിഹാസ പോസ്റ്റ്. തമന്ന സ്വയം പുരുഷനായി വേഷമിട്ട്‌ എത്തുന്ന ഒരു ചിത്രം പങ്കുവച്ചാണ് മറുപടി. തന്‍റെ വിവാഹ വാര്‍ത്തകളെ പരിഹസിച്ചുകൊണ്ടുള്ള ഒരു വീഡിയോ സ്‌റ്റോറിയായാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. എല്ലാവരും ചേര്‍ന്ന് തന്‍റെ ജീവിതത്തിന് തിരക്കഥ എഴുതുന്നു എന്നതരത്തില്‍ ഹാഷ്‌ടാഗും നല്‍കിയിട്ടുണ്ട്.

ബിസിനസുകാരന്‍ ഭര്‍ത്താവിനെ പരിചയപ്പെടുത്തി തമന്ന

മുംബൈ സ്വദേശിയായ ബിസിനസുകാരനുമായി തമന്നയുടെ വിവാഹം നടക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നത്. അതേസമയം താനിപ്പോള്‍ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും തമന്ന ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details