കേരളം

kerala

റാമിന് ചാക്കുനിറയെ കത്തുകളുമായി സീത ; പട്ടാളക്കാരനായി ദുല്‍ഖര്‍

By

Published : Jun 25, 2022, 8:45 PM IST

Sita Ramam teaser  റാമിന് ചാക്കു കണക്കിന് സീതയുടെ കത്ത്  Dulquer as Lieutenant Ram  Rashmika Mandanna as Afreen  Sita Ramam cast and crew

Dulquer as Lieutenant Ram: പട്ടാളക്കാരന്‍റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായെത്തുന്ന ചിത്രം കൂടിയാണിത്‌

Sita Ramam teaser : ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'സീതാ രാമം'. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒന്ന്‌ സംസാരിക്കാനോ സ്‌നേഹിക്കാനോ ആരുമില്ലാത്ത ലെഫ്‌റ്റനന്‍റ്‌ റാമിനെ തേടി സീതയുടെ കത്ത് എത്തുന്നതാണ് ടീസറില്‍. വൈകാരിക പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

Dulquer as Lieutenant Ram: പട്ടാളക്കാരന്‍റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായെത്തുന്ന ചിത്രം കൂടിയാണിത്‌. ലെഫ്‌റ്റനന്‍റ്‌ റാം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്‍റെ രണ്ടാമത്തെ തെലുങ്ക്‌ ചിത്രം കൂടിയാണിത്‌. കീര്‍ത്തി സുരേഷിനൊപ്പമുള്ള 'മഹാനടി' ആയിരുന്നു ദുല്‍ഖറിന്‍റെ ആദ്യ തെലുങ്ക്‌ സിനിമ.

Rashmika Mandanna as Afreen: മൃണാല്‍ താക്കൂറും, രാഷ്‌മിക മന്ദാനയുമാണ് നായികമാര്‍. മൃണാല്‍ താക്കൂര്‍ ആണ്‌ സിനിമയില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്‌. സീത എന്ന കഥാപാത്രത്തെ മൃണാലും അഫ്രീന്‍ എന്ന കഥാപാത്രത്തെ രാഷ്‌മികയും അവതരിപ്പിക്കും. ഒരു കശ്‌മീരി വിപ്ലവകാരി പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ നടിക്ക്. ഹിജാബ്‌ ധരിച്ച്‌, ലഹളക്കിടയില്‍ കത്തുന്ന കാറിന് സമീപം രൗദ്ര ഭാവത്തില്‍ നില്‍ക്കുന്ന രാഷ്‌മികയുടെ ക്യാരക്‌ടര്‍ വീഡിയോ പോസ്‌റ്റര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

Also Read: 'ദുല്‍ഖറിന്‍റെ വാപ്പയോട്‌ പറയട്ടെ പ്യാലിയെ ദുല്‍ഖറെ കൊണ്ട്‌ കെട്ടിക്കാന്‍?', ടീസര്‍ വൈറല്‍

1960 കളില്‍ ജമ്മു കശ്‌മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്‌. 1965ലെ ഇന്‍ഡോ പാക്‌ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് 'സീതാ രാമം' കഥ പറയുന്നത്‌. ഒരു ഹിസ്‌റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് ചിത്രമെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും സംവിധായകന്‍ പറഞ്ഞു.

Sita Ramam cast and crew: കശ്‌മീരിലാണ് സിനിമയുടെ ഭൂരിഭാഗ ചിത്രീകരണവും പൂര്‍ത്തിയാക്കിയതെന്ന്‌ നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഹനു രാഘവപ്പുഡി ആണ് സംവിധാനം. വൈജയന്തി മൂവീസ്‌, സ്വപ്‌ന സിനിമാസ്‌ എന്നിവരുടെ ബാനറില്‍ അശ്വിന്‍ ദത്ത്‌ ആണ് നിര്‍മാണം. 'മഹാനടി'ക്ക്‌ ശേഷം വൈജയന്തി ഫിലിംസും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്‌. പി.എസ്‌.വിനോദ്‌ ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും നിര്‍വഹിക്കും. മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലായി ഓഗസ്‌റ്റ്‌ 25ന്‌ ചിത്രം റിലീസിനെത്തും.

ABOUT THE AUTHOR

...view details