കേരളം

kerala

തമിഴ്‌നാട് സ്വദേശികളുടെ തട്ടിക്കൊണ്ടുപോയ കാറും 1.79 കോടി രൂപയും കണ്ടെത്തി

By

Published : Jun 19, 2022, 11:07 AM IST

The hijacked car was found in palakkad  തമിഴ്‌നാട് സ്വദേശികളുടെ തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി  തട്ടിക്കൊണ്ടുപോയ കാറും രൂപയും കണ്ടെത്തി  തമിഴ്‌നാട് സ്വദേശികളുടെ കാർ തട്ടിയെടുത്ത് അജ്ഞാത സംഘം  തമിഴ്‌നാട് സ്വദേശികളുടെ തട്ടിയെടുത്ത ആഡംബരകാർ കണ്ടെത്തി  തോലനൂർ നെച്ചൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തമിഴ്‌നാട് സ്വദേശികളുടെ കാർ കണ്ടെത്തി  The hijacked car was found
തമിഴ്‌നാട് സ്വദേശികളുടെ തട്ടിക്കൊണ്ടുപോയ കാറും 1.79 കോടി രൂപയും കണ്ടെത്തി ()

തമിഴ്‌നാട് സ്വദേശികളായ ബഷീർ, ദമീൻ, അമീൻ എന്നിവർ സഞ്ചരിച്ച കാർ രണ്ട് വാഹനത്തിലെത്തിയ സംഘം തടഞ്ഞ് നിർത്തി തട്ടിയെടുക്കുകയായിരുന്നു

പാലക്കാട് : തമിഴ്‌നാട് സ്വദേശികളുടെ തട്ടിയെടുത്ത ആഡംബരകാറും 1.79 കോടി രൂപയും കണ്ടെത്തി. തോലനൂർ നെച്ചൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് പണം കണ്ടെത്തിയത്.

തമിഴ്‌നാട് സ്വദേശികളുടെ തട്ടിയെടുത്ത ആഡംബരകാറും കാറിനകത്തുനിന്ന് 1.79 കോടി രൂപയും കണ്ടെത്തി

വെള്ളിയാഴ്‌ച (17.06.2022) പകൽ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മുണ്ടൂർ വേലിക്കാട് പാലത്തിൽ വച്ചാണ്‌ തമിഴ്‌നാട് സ്വദേശികളായ ബഷീർ, ദമീൻ, അമീൻ എന്നിവർ സഞ്ചരിച്ച കാർ രണ്ട് വാഹനത്തിലെത്തിയ സംഘം തടഞ്ഞ് നിർത്തി തട്ടിയെടുത്തത്‌. ഉടൻ തന്നെ കാറിലുള്ള മൂവരെയും പുറത്തേക്ക്‌ തള്ളിയിട്ട്‌ കാറുമായി സംഘം കടന്നുകളയുകയായിരുന്നു. കാറിൽ മേലാറ്റൂർ സ്വദേശിക്ക് നൽകാനുള്ള 90 ലക്ഷം രൂപ ഉണ്ടെന്നും ഇവർ പറഞ്ഞിരുന്നു.

കോങ്ങാട്, മുണ്ടൂർ പാതയിൽ മുമ്പും പല തവണ ഇത്തരത്തിൽ കാർ തട്ടിക്കൊണ്ട് പോയിട്ടുണ്ട്‌. കുഴൽപ്പണം ലക്ഷ്യം വച്ചാണ് ഇത്തരം ആക്രമണം. ഒരു വർഷം മുൻപ് ഒരു ഡോക്‌ടറുടെ കുടുംബമുൾപ്പെടെ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായി.

കോങ്ങാട് പൊലീസ്‌ നിരീക്ഷണം ശക്തമാക്കിയതോടെ ആറുമാസമായി ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

Also read: വാഹനം ഇടിപ്പിച്ച ശേഷം കാറില്‍ നിന്ന് രണ്ടര ലക്ഷം കവർന്ന എട്ടംഗ സംഘം അറസ്റ്റില്‍

TAGGED:

ABOUT THE AUTHOR

...view details