കേരളം

kerala

Kerala Assembly Ruckus Case| മന്ത്രി ശിവൻകുട്ടി അടക്കമുള്ള ഇടതുനേതാക്കൾ തിങ്കളഴ്‌ച ഹാജരാകും

By

Published : Nov 21, 2021, 3:21 PM IST

kerala assembly ruckus case latest news  v sivankutty news  ldf leaders assembly ruckus case news  thiruvananthapuram cjm court news  assembly ruckus case trial news  നിയമസഭ കയ്യാങ്കളി കേസ് പുതിയ വാര്‍ത്ത  വി ശിവന്‍കുട്ടി വാര്‍ത്ത  കയ്യാങ്കളി കേസ് ഇടതു നേതാക്കള്‍ വാര്‍ത്ത  തിരുവനന്തപുരം സിജെഎം കോടതി വാര്‍ത്ത  നിയമസഭ കയ്യാങ്കളി കേസ് വിചാരണ വാര്‍ത്ത

നിയമസഭ കയ്യാങ്കളി കേസിലെ (Kerala Assembly ruckus case) ആറ് പ്രതികളോടും ഹാജരാകാന്‍ കോടതി (Thiruvanathapuram CJM Court) നിര്‍ദേശിച്ചത് വിടുതൽ ഹർജി തള്ളിയ സാഹചര്യത്തില്‍

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ (Kerala Assembly ruckus case) മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty) അടക്കമുള്ള ഇടതുനേതാക്കൾ (ldf leaders) തിങ്കളാഴ്‌ച കോടതിയിൽ (Thiruvanathapuram CJM Court) ഹാജരാകും. കേസിലെ ആറ് പ്രതികളുടെയും വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.

Also read: 'രണ്ടര ലക്ഷത്തിന്‍റെ പൊതുമുതല്‍ നശിപ്പിച്ചു'; ഇതാണ് നിയമസഭ കയ്യാങ്കളി കേസ്

കേസിലെ പ്രതികൾ എല്ലാവരും തിങ്കളാഴ്‌ച ഹാജരായാൽ കുറ്റപത്രം കോടതി വായിക്കും. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി,ഇടത് നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി നിയമസഭയില്‍ ഉപകരണങ്ങളടക്കം നശിപ്പിച്ച് 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് പൊലീസ് കേസ്.

ABOUT THE AUTHOR

...view details