കേരളം

kerala

മുൻ മിസ്റ്റർ കേരളയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ജിം ജോബി അറസ്റ്റില്‍

By

Published : Sep 2, 2021, 3:52 PM IST

Former Mr. Kerala and criminal case accused Jim Joby arrested in kottayam
മുൻ മിസ്റ്റർ കേരളയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ജിം ജോബി അറസ്റ്റില്‍ ()

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിം ജോബിയെ പൊലീസ് പിടികൂടിയത് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍

കോട്ടയം :മുൻ മിസ്റ്റർ കേരളയും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പിടികിട്ടാപ്പുള്ളി ജിം ജോബി പാലായിൽ അറസ്റ്റിൽ. കിഴതടിയൂർ സ്വദേശിയായ ജോബിയെ പാലാ എസ്.എച്ച്.ഒ കെ.പി തോംസണ് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടിയത്.

മുമ്പ് നിരവധി ഗുണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ക്രിമിനൽ കേസ് പ്രതിയാകും മുമ്പ് ജോബി രണ്ട് തവണ മിസ്റ്റർ കേരളയായിട്ടുണ്ട്.

ALSO READ:അവസാനിക്കുന്നില്ല പൊലീസ് ക്രൂരത; 3 വയസുകാരിയെ കാറിൽ പൂട്ടിയിട്ടു

പാലാ എസ്.ഐ അഭിലാഷ് എം.ഡി യുടെ നേതൃത്വത്തിൽ സി.പി.ഒ മാരായ ഷെറിൻ മാത്യു സ്റ്റീഫൻ, ജോഷി മാത്യു, അജിത് ചെല്ലപ്പൻ, ഹരി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details