കേരളം

kerala

Death of Models |ഹാര്‍ഡ് ഡിസ്‌കില്‍ നിര്‍ണായക ദൃശ്യങ്ങള്‍ ; വേമ്പനാട്ട് കായലില്‍ തിരച്ചില്‍

By

Published : Nov 22, 2021, 3:43 PM IST

kerala models death case news  kochi accident news  police conduct search for hard disc news  കൊച്ചി വാഹനാപകടം വാര്‍ത്ത  മോഡല്‍ മരണം വാര്‍ത്ത  ഹാര്‍ഡ് ഡിസ്‌ക് തിരച്ചില്‍ വാര്‍ത്ത  മുന്‍ മിസ്‌ കേരള മരണം വാര്‍ത്ത

ഹോട്ടലുടമയുടെ (hotel owner roy vayalat) നിര്‍ദേശ പ്രകാരം സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് (police conduct search for hard disk) കായലില്‍ എറിഞ്ഞെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു

എറണാകുളം: കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ (kerala models death case) വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് (police conduct search for hard disk) കണ്ടെത്തുന്നതിന് വേമ്പനാട്ടുകായലിൽ തിരച്ചില്‍ തുടങ്ങി.

ഹോട്ടലുടമ റോയി വയലാട്ടിന്‍റെ (hotel owner roy vayalat) നിര്‍ദേശപ്രകാരം ഹാർഡ് ഡിസ്‌ക് കണ്ണങ്ങാട്ട് പാലത്തിൽ നിന്നും കായലിൽ എറിഞ്ഞെന്ന് ഹോട്ടൽ ജീവനക്കാരായ വിഷ്‌ണു, മെൽവിൻ തുടങ്ങിയ പ്രതികൾ മൊഴി നൽകിയിരുന്നു.

അന്വേഷണ സംഘം കേരള ഫയർ ആന്‍ഡ് റെസ്ക്യൂ സർവീസിലെ സ്‌കൂബ ഡൈവേഴ്‌സിനെ എത്തിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഹോട്ടലിലെ ഡിജെ പാർട്ടിയില്‍ (Number 18-DJ Party) പങ്കെടുത്ത ശേഷം കാറിൽ മടങ്ങവെയാണ് മേഡലുകൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. സംഭവമറിഞ്ഞ ഉടന്‍ ഹോട്ടലിലെ നിശാപാർട്ടിയുടെ ദൃശ്യങ്ങൾ ഉടമയിടപെട്ട് നശിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

ഹാര്‍ഡ് ഡിസ്‌ക് കണ്ടത്താന്‍ വേമ്പനാട്ട് കായലില്‍ തിരച്ചില്‍

കേസില്‍ ഹാര്‍ഡ് ഡിസ്‌ക് നിര്‍ണായകം

ഹോട്ടലിൽ നടന്ന അനിഷ്‌ട സംഭവങ്ങളുടെ തുടർച്ചയായാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കണ്ടെത്തുകയെന്നത് കേസിൽ നിർണായകമാണ്. ഇതേ തുടർന്നാണ് പ്രതികളുടെ മൊഴി പ്രകാരം കായലിൽ പരിശോധന നടത്തുന്നത്.

കാറോടിച്ചിരുന്ന അബ്‌ദുറഹ്മാന്‍ മദ്യപിച്ചിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. ഇയാൾ മദ്യപിച്ചതും ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ വച്ചാണെന്നാണ് കരുതുന്നത്. അപകടത്തിന് കാരണമായത് ഓഡി കാറിൽ സൈജുവെന്നയാൾ പിന്തുടർന്നതിനാലാണെന്നാണ് അബ്‌ദുറഹ്മാൻ പൊലീസിന് മൊഴി നൽകിയിരുന്നു.

മൂന്ന് ജീവനെടുത്ത അപകടം

നവംബർ ഒന്നിന് പുലർച്ചെയാണ് ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ ദാരുണമായ അപകടം നടന്നത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തു മടങ്ങവെ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (Ansi Kabeer), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (Anjana Shajan) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇതേ കാറിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെയും മരിച്ചു.

Also read: Ansi kabeer | അപകീർത്തികരമായ വാര്‍ത്ത ; പരാതി നൽകി അൻസി കബീറിന്‍റെ കുടുംബം

ABOUT THE AUTHOR

...view details