കേരളം

kerala

KT Saigal| തൃപ്പൂണിത്തുറ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി സൈഗാൾ അന്തരിച്ചു

By

Published : Nov 23, 2021, 8:19 AM IST

KT Saigal passed away  കെ.ടി സൈഗാൾ അന്തരിച്ചു  തൃപ്പൂണിത്തുറ വാർത്ത  Thripunithura latest news  എറണാകുളം വാർത്ത  eranakulam latest news  ചരമ വാർത്ത

വീടിനുള്ളിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് അന്ത്യം; 45 വയസായിരുന്നു (KT Saigal passed away)

എറണാകുളം: തൃപ്പൂണിത്തുറ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി സൈഗാൾ (45) അന്തരിച്ചു (KT Saigal passed away). വീടിനുള്ളിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏതാനും ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വീട്ടിൽ തിരിച്ചെത്തിയത്.

തിങ്കളാഴ്ച അർധരാത്രിയോടെ ശുചി മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ നടക്കും.

ALSO READ: Girl Stabbed in Wayanad |വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്, ശേഷം ആത്മഹത്യാശ്രമം

വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. തൃപ്പൂണിത്തുറ മേഖലയിലെ ശ്രദ്ധേയനായ യുവജന നേതാവായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം ഇരുമ്പനം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.

രണ്ട് വട്ടം തൃപ്പൂണിത്തുറ നഗരസഭാംഗമായി. സിപിഎം ഏരിയ കമ്മിറ്റി അംഗം, പീപ്പിൾസ് സഹകരണ ബാങ്ക് വൈസ് ചെയർമാൻ, വിവിധ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഇരുമ്പനം കാവരപറമ്പിൽ പരേതനായ കെ.വി തങ്കപ്പന്‍റെയും അമ്മിണിയുടെയും മകനാണ്.
ഭാര്യ: സൗമ്യ, മക്കൾ: അനുപം, ഹാശ്മി എന്നിവർ.

ABOUT THE AUTHOR

...view details