കേരളം

kerala

കാപ്പിക്കോ റിസോർട്ട് സർക്കാർ ഏറ്റെടുത്തു; പൊളിച്ചുമാറ്റല്‍ നടപടികൾ തുടങ്ങി

By

Published : Sep 12, 2022, 6:45 PM IST

kapico resort  demolition of kapico resort  government officials started demolition kapico  alappuzha kapico resort  കാപ്പിക്കോ റിസോർട്ട്  കാപ്പിക്കോ റിസോർട്ട് പൊളിക്കൽ  കാപ്പിക്കോ റിസോർട്ട് സർക്കാർ ഏറ്റെടുത്തു  കായൽ കയ്യേറി നിർമ്മിച്ച കാപ്പിക്കോ റിസോർട്ട്  കാപ്പിക്കോ റിസോർട്ട് പൊളിക്കൽ പ്രാഥമിക നടപടി  കായൽ കയ്യേറി റിസോർട്ട് നിർമാണം  റിസോർട്ട് പൊളിക്കാൻ ഉത്തരവ്  സുപ്രീംകോടതി വിധി കാപ്പിക്കോ റിസോർട്ട്  പാണാവള്ളി നെടിയതുരുത്തിലുള്ള കാപ്പിക്കോ റിസോർട്ട്
കായൽ കയ്യേറി നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് സർക്കാർ ഏറ്റെടുത്തു: പൊളിച്ചുമാറ്റാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി ()

തീരദേശ നിയമം ലംഘിച്ച് പണിത ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കണമെന്ന് 2020 ജനുവരിയിൽ സുപ്രീം കോടതി വിധി വന്നിരുന്നു. ഇതിനെ തുടർന്നാണ് ജില്ല കലക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം റിസോർട്ടിൽ എത്തി പൊളിച്ചു നീക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചത്.

ആലപ്പുഴ: കായൽ കയ്യേറി നിർമിച്ച പാണാവള്ളി നെടിയതുരുത്തിലുള്ള കാപ്പിക്കോ റിസോർട്ട് പൊളിച്ചുമാറ്റാനുള്ള സർക്കാർ നടപടികൾ ആരംഭിച്ചു. തീരദേശ നിയമം ലംഘിച്ച് പണിത റിസോർട്ട് പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് നടപടി. ജില്ല കലക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം റിസോർട്ടിൽ എത്തി പ്രാഥമിക നടപടിയായി സർക്കാർ ബോർഡ് സ്ഥാപിച്ചു.

കായൽ കയ്യേറി നിർമിച്ച കാപ്പിക്കോ റിസോർട്ട് സർക്കാർ ഏറ്റെടുത്തു; പൊളിച്ചുമാറ്റാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി

2020 ജനുവരിയിലാണ് റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി വിധി വന്നത്. എന്നാൽ കൊവിഡും പൊളിച്ചുനീക്കാൻ പാണാവള്ളി പഞ്ചായത്തിന് ഫണ്ടില്ലാത്തതും മൂലം നടപടികൾ വൈകി. പൊളിക്കൽ നടപടിയെക്കുറിച്ച് പദ്ധതി തയ്യാറാക്കാൻ എൻവയോൺമെന്‍റ് എൻജിനീയർ, പൊതുമരാമത്ത് കെട്ടിട വിഭാഗം, മലിനീകരണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്.

Also read: കാപ്പികോ റിസോർട്ട്; പൊളിച്ച് നീക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ്

ABOUT THE AUTHOR

...view details