കേരളം

kerala

ഒരു മണിക്കൂർ ചാർജിൽ 110 കിലോമീറ്റർ... പുത്തൻ ഇലക്‌ട്രിക് ബൈക്കുമായി ഇ.വി ട്രിക്ക്

By

Published : Jun 22, 2022, 3:07 PM IST

ഇലക്‌ട്രിക് ബൈക്ക്  EVTRIC Motors launches e bike  EVTRIC Motors  new e bike  ഇലക്ട്രോണിക് വാഹന നിർമ്മാതാക്കള്‍  ഇലക്ട്രോണിക് വാഹനത്തിന്‍റെ ഗുണങ്ങള്‍
പുത്തൻ ഇലക്‌ട്രിക് ബൈക്കുമായി ഇ.വി ട്രിക്ക് ()

ജൂണ്‍ 22 മുതൽ 5000 രൂപ ഡൗണ്‍ പേയ്‌മെന്‍റ് നൽകി വാഹനം സ്വന്തമാക്കാം

മുംബൈ: ഇലക്‌ട്രോണിക് വാഹന നിർമാതാക്കളായ ഇ.വി ട്രിക്ക് മോട്ടേഴ്‌സിന്‍റെ ആദ്യ ബൈക്ക് പുറത്തിറങ്ങി. 1.6 ലക്ഷം രൂപയാണ് വില. 70 കിലോമീറ്റർ വേഗതയാണ് വാഹനത്തിനുള്ളത്. ഒരു മണിക്കൂർ ചാർജ് ചെയ്‌താൽ 110 കിലോമീറ്റർ ഓടാൻ കഴിയും.

2000 വാട്ട് ബിഎൽഡിസി മോട്ടോറാണ് വാഹനത്തിനുള്ളത്. ഓട്ടോ കട്ട് ഫീച്ചറിനൊപ്പം വരുന്ന 10 എഎംപി മൈക്രോ ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ വാഹനം പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും.

ജൂണ്‍ 22 മുതൽ 5000 രൂപ ഡൗണ്‍ പേയ്‌മെന്‍റ് നൽകി വാഹനം സ്വന്തമാക്കാം. ഘട്ടം ഘട്ടമായി സൈക്കിള്‍, ബൈക്ക്, ഓട്ടോ എന്നിവ വിപണിയില്‍ ഇറക്കാനാണ് കമ്പനിയുടെ തീരുമാനം. 100 കോടിയുടെ പദ്ധതിയാണ് ഇ.വി ട്രിക്ക് മുന്നോട്ട് വയ്‌ക്കുന്നത്.

22 സംസ്ഥാനങ്ങളിലായി 125 ഷോറുമുകള്‍ നിലവിൽ കമ്പനിക്കുണ്ട്. ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ നേരത്തെ കമ്പനി വിപണിയില്‍ ഇറക്കിയിരുന്നു.

ABOUT THE AUTHOR

...view details