കേരളം

kerala

ഫോണ്‍പേയ്‌ക്ക് ഇൻഷുറൻസ് ബ്രോക്കിങ് ലൈസൻസ്

By

Published : Aug 30, 2021, 4:25 PM IST

phonepe  phonepe receives insurance broking licence  insurance broking licence  ഫോൺപേ  IRDAI  ഇൻഷുറൻസ് റെഗുലേറ്ററി

ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പനികളുമായും ഇനിമുതൽ ഫോണ്‍പേയ്‌ക്ക് സഹകരിക്കാം.

ബെംഗളൂരു : പേയ്‌മെന്‍റ് കമ്പനിയായ ഫോൺപേയ്ക്ക് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) ഇൻഷുറൻസ് ബ്രോക്കിങ് ലൈസൻസ്.

കഴിഞ്ഞ വർഷം പരിമിത ഇൻഷുറൻസ് കോർപ്പറേറ്റ് ഏജന്‍റ് ലൈസൻസ് ഫോണ്‍പേയ്‌ക്ക് ലഭിച്ചിരുന്നു.

Also Read: വീണ്ടും വില വർധിപ്പിക്കാൻ മാരുതി ; ഈ വര്‍ഷം ഇത് മൂന്നാംതവണ

പഴയ ലൈസൻസ് പ്രകാരം മൂന്ന് ഇൻഷുറൻസ് കമ്പനികളുമായി മാത്രമേ ഫോണ്‍പേയ്‌ക്ക് സഹകരിക്കാൻ സാധിച്ചിരുന്നുള്ളൂ.

എന്നാൽ ബ്രോക്കിങ് ലൈസൻസ് ലഭിക്കുന്നതിലൂടെ ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പനികളുമായും ഫോണ്‍പേയ്‌ക്ക് സഹകരിക്കാം. 2020ൽ ആണ് ഫോണ്‍പേ ആപ്പിലൂടെ ഇൻഷുറൻസ് സേവനങ്ങൾ ആരംഭിച്ചത്.

ആരോഗ്യ, വാഹന, യാത്രാ, അപകട ഇൻഷുറൻസ് തുടങ്ങി കൊവിഡ് ഇൻഷുറൻസ് വരെ ഫോണ്‍പേ ആപ്പിൽ ലഭ്യമാണ്.

ഉപയോക്താക്കൾക്ക് വ്യക്തിഗത ഉത്പന്നങ്ങൾ നിർദേശിക്കാനും കൂടുതൽ വൈവിധ്യമാർന്ന പോർട്ട്ഫോളിയോ വാഗ്ദാനം ചെയ്യാനും പുതിയ ബ്രോക്കിങ് ലൈസൻസിലൂടെ ഫോണ്‍പേയ്‌ക്ക് സാധിക്കും.

ഉപഭോക്താക്കളുടെ എല്ലാ ഇൻഷുറൻസ് ആവശ്യങ്ങൾക്കുമുള്ള ഒറ്റ പ്ലാറ്റ്‌ഫോമായി മാറുക എന്നതാണ് ലക്ഷ്യമെന്ന് ഫോൺപേ വൈസ് പ്രസിഡന്റും ഇൻഷുറൻസ് വിഭാഗം മേധാവിയുമായ ഗുൻജൻ ഗായ് പറഞ്ഞു.

അക്കൗണ്ട് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ റിസർവ് ബാങ്കിൽ നിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി ഫോൺപേ കഴിഞ്ഞ ആഴ്‌ച അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details