കേരളം

kerala

ഇന്ത്യൻ വസ്ത്രങ്ങൾക്ക് അനുയോജ്യമായ ആഭരണങ്ങൾ തെരഞ്ഞെടുക്കാനുള്ള ട്രെൻഡി മാർഗങ്ങൾ

By

Published : Sep 23, 2022, 3:54 PM IST

Trendy ways to pair jewellery with Indian outfits  Indian outfits adorned with heavy gold jewellery  touch of contemporary style in your look  Think bold necklaces with traditional wear  Go Monochrome and experiment with your looks  Mix and Match Colours for contrast  how to style traditional wear with jewellery  right kind of jewellery for Indian wear  Indian outfits and jewellery combinations  ഇന്ത്യൻ വസ്ത്രങ്ങൾക്ക് അനുയോജ്യമായ ആഭരണങ്ങൾ  ആഭരണങ്ങൾ തെരഞ്ഞെടുക്കാനുള്ള ട്രെൻഡി മാർഗങ്ങൾ  വസ്ത്രങ്ങൾക്ക് അനുയോജ്യമായ ആഭരണങ്ങൾ  ഇന്ത്യൻ വസ്ത്രങ്ങൾ  ജ്വല്ലറികൾ മിക്‌സ് ആൻഡ് മാച്ച്

സ്വർണാഭരണങ്ങൾക്കൊപ്പം സമകാലിക സ്റ്റൈലിലുള്ള ആഭരണങ്ങൾക്കും ഇന്ത്യൻ വസ്ത്രങ്ങൾക്കൊപ്പം അണിയാവുന്നതാണ്.

വ്യക്തിത്വവും സ്റ്റൈലും കാണിക്കാനുള്ള മികച്ച മാർഗമാണ് ഇന്ത്യൻ വസ്ത്രങ്ങൾ. എന്നാൽ അവയ്‌ക്കിണങ്ങിയ തരത്തിലുള്ള ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതും വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ്. കാരണം ഏത് വസ്ത്രത്തിനും ഗ്ലാമറേകുന്നതിനുള്ള മികച്ച മാർഗമാണ് ആഭരണങ്ങൾ. വസ്ത്രങ്ങൾക്കൊപ്പം ആഭരണങ്ങൾ ധരിക്കുന്നതിന് ഓരോരുത്തർക്കും ഇണങ്ങുന്ന തരത്തിലുള്ള വ്യത്യസ്‌ത ശൈലികളുമുണ്ട്.

അതുല്യമായ ലുക്കിന് വേണ്ടി വ്യത്യസ്‌ത ജ്വല്ലറികൾ മിക്‌സ് ആൻഡ് മാച്ച് ചെയ്യുകയോ നെക്ക്‌ലേസുകളും ബ്രേസ്‌ലെറ്റുകളും ലെയറിങ് ചെയ്‌ത് അണിയുകയോ ചെയ്യാം. ആഭരണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വസ്ത്രത്തിന്‍റെ നിറത്തിന് അനുയോജ്യമായവ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. ഏത് അവസരത്തിലാണ് വസ്ത്രം ധരിക്കുന്നത് എന്നതിനനുസരിച്ചായിരിക്കണം ആഭരണങ്ങൾ തെരഞ്ഞെടുക്കാൻ. വസ്ത്രങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ ആഭരണങ്ങൾ അണിയുന്നതിനുള്ള സാധ്യതകൾ അനവധിയാണ്. നിങ്ങളുടെ ഔട്ട്ഫിറ്റിന് ഭംഗി കൂട്ടാനുള്ള ചില മാർഗങ്ങൾ ഇതാ...

മോണോക്രോം:ആഭരണങ്ങൾ മോണോക്രോം പാലറ്റിൽ ജോഡിയാക്കുന്നത് ട്രെൻഡി ആകാനുള്ള എളുപ്പവഴിയാണ്. ഒരു നിറത്തിന്‍റെ ടോണുകൾ, ടെക്‌സ്‌ചറുകൾ, മൂല്യങ്ങൾക്കെല്ലാം ഏകീകൃത സ്വഭാവം നൽകുന്നതാണ് മോണോക്രോം. ഇണക്കമാർന്ന രൂപത്തിനായി ഒരു വർണത്തിന്‍റെ വ്യത്യസ്‌ത ഷേഡുകൾ ഒരുമിച്ച് കലർത്തിയ മോണോക്രോം സൃഷ്‌ടിക്കാം.

നിങ്ങളുടെ ഫാഷൻ സ്റ്റേറ്റ്‌മെന്‍റും ആഭരണങ്ങളും വ്യത്യസ്‌ത രീതിയിൽ പ്രകടിപ്പിക്കാനുള്ള മികച്ച മാർഗമാണിത്. വെള്ള, കറുപ്പ്, ഗ്രേ നിറങ്ങളിലുള്ള ഷേഡുകൾ തെരഞ്ഞെടുത്താൽ നിങ്ങളുടെ ഫാഷൻ സ്റ്റേറ്റ്‌മെന്‍റ് ഒരിക്കലും തെറ്റാൻ ഇടയില്ല.

നിറങ്ങളെ മിക്‌സ് ആൻഡ് മാച്ച് ചെയ്യുക:ഉദാഹരണത്തിന് കടും നിറത്തിലുള്ള സാരിയോടൊപ്പം നേർത്ത വെള്ളി നെക്‌ലസ് ജോഡിയാക്കുക. അല്ലെങ്കിൽ, ട്രെഡിഷണൽ സൽവാർ കമീസിനൊപ്പം മനോഹരമായ സ്വർണനിറത്തിലുള്ള ബ്രേസ്‌ലെറ്റ് ജോഡിയാക്കുക. എന്തുതന്നെ തെരഞ്ഞെടുത്താലും അത് നിങ്ങൾ ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുക.

ടെക്‌സ്‌ചറുകളിൽ പരീക്ഷണങ്ങൾ നടത്തുക:എംബ്രോയ്‌ഡറി ചെയ്‌ത വസ്ത്രത്തിനൊപ്പം നേർത്ത നെക്ക്‌ലെസ് ജോഡിയാക്കുക. അല്ലെങ്കിൽ മുത്തുകളുള്ള സാരിയോടൊപ്പം വെള്ളി ബ്രേസ്‌ലെറ്റ് ധരിക്കുക. ടെക്‌സ്‌ചറുകളുടെ വൈരുദ്ധ്യം വസ്ത്രത്തിന്‍റെ ദൃശ്യഭംഗി കൂട്ടുകയും മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.

വ്യത്യസ്‌ത നിറങ്ങളിലുള്ള കോമ്പിനേഷനുകളും നിങ്ങൾക്ക് പരീക്ഷിക്കാം. കടും ചുവപ്പ് നിറത്തിലുള്ള കമ്മലുകൾ പച്ച, സ്വർണ നിറങ്ങളിലുള്ള സാരിയ്‌ക്കൊപ്പം മനോഹരമായിരിക്കും. സാധ്യതകൾ അനന്തമാണ്. അതിനാൽ നിങ്ങളുടെ ക്രിയേറ്റിവിറ്റി പരീക്ഷിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുക.

വസ്ത്രധാരണത്തിന് അനുയോജ്യമായവ തെരഞ്ഞെടുക്കുക: ഏത് ആഭരണത്തിനൊപ്പവും അത് ധരിക്കുന്ന വസ്ത്രവും പ്രധാനമാണ്. സാരിയോ സൽവാർ കമീസോ ധരിക്കുകയാണെങ്കിൽ കൂടുതൽ സൂക്ഷ്‌മവും മനോഹരമായതുമായ ആഭരണങ്ങൾ ധരിക്കുക. എന്നാൽ ഒരു മോഡേൺ വസ്ത്രമോ ജീൻസോ ടോപ്പോ ആണ് ധരിക്കുന്നതെങ്കിൽ, നിങ്ങളുടെ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അൽപമൊക്കെ സാഹസികതയാവാം.

ബോൾഡ് നെക്ക്‌ലെസുകൾ, വലിയ കമ്മലുകൾ, വിചിത്രമായ ബ്രേസ്‌ലെറ്റുകൾ എന്നിവയൊക്കെ നിങ്ങൾക്ക് മോഡേൺ വസ്ത്രത്തിനൊപ്പം ധരിക്കാം. എന്നാൽ ഇവ വസ്ത്രത്തിന് ഇണങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിങ്ങൾ എന്ത് തെരഞ്ഞെടുത്താലും, അവ ആസ്വദിക്കാൻ ശ്രമിക്കൂ! നിങ്ങളുടെ സ്റ്റൈൽ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് ആഭരണങ്ങൾ. അതിനാൽ പരീക്ഷണങ്ങൾക്ക് ഭയപ്പെടേണ്ടതില്ല.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ