കേരളം

kerala

എറിഞ്ഞൊതുക്കി പേസർമാർ ; ന്യൂസിലാൻഡ് എ ക്കെതിരെ തകർപ്പൻ വിജയവുമായി സഞ്ജുവും പിള്ളേരും

By

Published : Sep 22, 2022, 4:51 PM IST

INDIA A VS NEW ZEALAND A  ന്യൂസിലൻഡ് എ ക്കെതിരെ ഇന്ത്യ എക്ക് വിജയം  ഇന്ത്യ എ v ന്യൂസിലാൻഡ് എ  സഞ്ജു സാംസണ്‍  ഇന്ത്യ ന്യൂസിലൻഡ് മത്സരം  indiaa vs new zealand a 1st unofficial odi  ഷാർദുൽ താക്കുർ  INDIA A VS NEW ZEALAND A MATCH REPORT  Sanju Samson

ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാൻഡ് എ മുന്നോട്ടുവച്ച 167 റണ്‍സ് വിജയ ലക്ഷ്യം 31.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ എ മറികടക്കുകയായിരുന്നു

ചെന്നൈ : ന്യൂസിലാൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയം സ്വന്തമാക്കി സഞ്ജു സാംസണ്‍ നയിക്കുന്ന ഇന്ത്യ എ ടീം. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാൻഡിനെ 40.2 ഓവറിൽ വെറും 167 റണ്‍സിന് ഓൾഔട്ടാക്കിയ ഇന്ത്യ 31.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

നാല് വിക്കറ്റ് നേടിയ ഷാർദുൽ താക്കുറും മൂന്ന് വിക്കറ്റ് നേടിയ കുൽദീപ് സെന്നുമാണ് ന്യൂസിലാൻഡ് എ ടീമിനെ തകർത്തെറിഞ്ഞത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണര്‍ ചോഡ് ബോവസിനെ(10) ക്ലീന്‍ ബൗള്‍ഡാക്കി ഷാര്‍ദ്ദുല്‍ വിക്കറ്റ് വേട്ട തുടങ്ങി. പിന്നാലെ രചിൻ രവീന്ദ്ര(10), ഡെയ്ന്‍ ക്ലീവർ(4), ജോര്‍ കാര്‍ട്ടർ(1) ടോം ബ്രൂസ്(0) എന്നിവർ കൂടി പുറത്തായതോടെ ന്യൂസിലാൻഡ് 27-5 എന്ന നിലയിലായി.

നായകൻ റോബർട്ട് ഒ ഡൊണഞ(22) സീൻ സോളിയ(5) എന്നിവർ കൂടി മടങ്ങിയതോടെ ന്യൂസിലാൻഡ് 100 പോലും കടക്കില്ല എന്ന് ഉറപ്പിച്ചു. എന്നാൽ ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന റിപ്പണ്‍(61), ജോ വാക്കർ(36) എന്നിവർ ചേർന്ന് ന്യൂസിലാൻഡിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.

തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് കാര്യങ്ങൾ അനായാസമായിരുന്നു. ഓപ്പണർമാരായ പൃഥ്വി ഷാ(17) ഋതുരാജ് ഗെയ്‌ക്‌വാദ്(41) എന്നിവർ മികച്ച തുടക്കം നൽകി. ഏഴാം ഓവറിൽ ഷാ പുറത്തായെങ്കിലും പിന്നാലെയെത്തിയ രാഹുൽ ത്രിപാഠി(31), സഞ്ജു സാംസണ്‍(29), രജത് പടിദാർ എന്നിവർ ചേർന്ന് ടീമിന് തകർപ്പൻ വിജയം ഒരുക്കുകയായിരുന്നു.

25, 27 തീയതികളില്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കും. ചെപ്പോക്ക് സ്റ്റേഡിയം തന്നെയാണ് എല്ലാ മത്സരങ്ങളുടെയും വേദി.

ABOUT THE AUTHOR

...view details