കേരളം

kerala

Vir Chakra | വീർ ചക്ര പുരസ്‌കാരം ഏറ്റുവാങ്ങി അഭിനന്ദൻ വർധമാൻ

By

Published : Nov 22, 2021, 7:13 PM IST

IAF's Abhinandan Varthaman gets Vir Chakra  War hero Abhinandan Varthaman to receive Vir Chakra  Vir Chakra  IAF  Abhinandan Varthaman  War hero  വീർ ചക്ര പുരസ്‌കാരം  വീർ ചക്ര  അഭിനന്ദൻ വർധമാൻ  ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്‌റ്റൻ അഭിനന്ദൻ വർധമാൻ  ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ്

വിങ് കമാൻഡർ ആയിരുന്ന അഭിനന്ദൻ വർധമാന് (Abhinandan varthaman) അടുത്തിടെയാണ് ഗ്രൂപ്പ് ക്യാപ്‌റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്‌റ്റൻ അഭിനന്ദൻ വർധമാൻ (abhinandan varthaman) വീർ ചക്ര പുരസ്‌കാരം (Vir Chakra) ഏറ്റുവാങ്ങി. വിങ് കമാൻഡർ ആയിരുന്ന അഭിനന്ദൻ വർധമാന് അടുത്തിടെയാണ് ഗ്രൂപ്പ് ക്യാപ്‌റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. രാഷ്‌ട്രപതിയാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ, ബാലാകോട്ടിൽ പാകിസ്ഥാന്‍റെ യുദ്ധവിമാനം എഫ്-16 വെടിവെച്ചിട്ട ശേഷം പാക് സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു. പാക് അധീന കശ്മീരിൽ ചെന്നിറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് വിട്ടയച്ചത്.

READ MORE:അഭിനന്ദന്‍ വീണ്ടും മിഗ്-21ന്‍റെ ചിറകേറി; ഒപ്പം വ്യോമസേന മേധാവിയും

ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പാകിസ്ഥാന്‍റെ എഫ് 16 വിമാനം വെടിവച്ചിടുകയും ചെയ്‌ത അഭിനന്ദന്‍ വര്‍ധമാന് രാജ്യം വീര്‍ചക്ര ബഹുമതി പ്രഖ്യാപിക്കുകയായിരുന്നു. പുൽവാമ ആക്രമണത്തിന് തിരിച്ചടിയായാണ് ഫെബ്രുവരി 26ന് വ്യോമസേന ബാലാകോട്ട് വ്യോമാക്രമണം നടത്തിയത്.

ABOUT THE AUTHOR

...view details