കേരളം

kerala

Guwahati-Bikaner Express Derailed: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റി, 9 മരണം: video

By

Published : Jan 13, 2022, 6:12 PM IST

Updated : Jan 14, 2022, 9:27 AM IST

guwahati-bikaner express derailed near domohani of maynaguri in west bengal. at least 5 coaches derailed.  ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റി

Guwahati-Bikaner Express Derailed: 12 കോച്ചുകൾ പാളം തെറ്റിയതായാണ്‌ റിപ്പോർട്ട്‌. 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അപകടത്തില്‍ ഉന്നതതല അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു.

കൊല്‍ക്കത്ത: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണം 9 ആയി. പശ്ചിമ ബംഗാളിലെ മെയ്‌നാഗുരിയിലെ ദോമോഹാനിക്ക് സമീപത്താണ്‌ പാളം തെറ്റിയത്‌. ഇന്ന് (13.01.22) വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

Guwahati-Bikaner Express Derailed: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റി, 8 മരണം: video
Guwahati-Bikaner Express Derailed: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റി, 8 മരണം: video

അപകടത്തിൽ 12 ബോഗികൾ പാളം തെറ്റി. 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അതേസമയം ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ് പാളം തെറ്റിയ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

Guwahati-Bikaner Express Derailed: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റി, 5 മരണം: video

അപകടത്തിൽപ്പെട്ട 12 ബോഗികളിൽ ഏഴെണ്ണത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു. അപകടസമയത്ത് ട്രെയിനിന്‍റെ വേഗത മണിക്കൂറിൽ ഏകദേശം 50 കിലോമീറ്ററായിരുന്നുവെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു.

ALSO READ:ജമ്മു കശ്‌മീരിൽ തീപിടിത്തത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു

Last Updated :Jan 14, 2022, 9:27 AM IST

TAGGED:

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ