കേരളം

kerala

കീമോ പോര്‍ട്ട് സ്ഥാനം മാറി ഹൃദയത്തില്‍! ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു

By

Published : Sep 23, 2022, 7:26 AM IST

കീമോ പോർട്ട് സ്ഥാനംമാറി ഹൃദയത്തിൽ പ്രവേശിച്ചു  കീമോതെറാപ്പി  കീമോ പോർട്ട്  Chemo port  Chemo port dislodged and enters patients heart  ഭീംറാവു അംബേദ്‌കർ ഹോസ്‌പിറ്റൽ  Doctors remove Chemo port trapped inside heart  Chemo port trapped inside heart in raipur  കീമോ പോർട്ട് സ്ഥാനം മാറി ഹൃദയത്തിലേക്ക്

സൂചിയുടെ ആവശ്യം ഇല്ലാതെ തന്നെ കീമോതെറാപ്പി മരുന്നുകൾ ഞരമ്പുകളിൽ നേരിട്ട് എത്തിക്കാനായി ചർമത്തിനടിയിൽ സ്ഥാപിക്കുന്ന കീമോ പോർട്ട് എന്ന ഉപകരണമായി സ്ഥാനംമാറി 27 കാരിയുടെ ഹൃദയത്തിൽ പ്രവേശിച്ചത്.

റായ്‌പൂർ:കീമോതെറാപ്പിയുടെ ഘട്ടത്തിൽ ഉപയോഗിക്കുന്ന കീമോ പോർട്ട് എന്ന ഉപകരണം അബദ്ധത്തിൽ സ്ഥാനഭ്രംശം സംഭവിച്ച് രോഗിയുടെ ഹൃദയത്തിൽ പ്രവേശിച്ചു. ഛത്തീസ്‌ഗഢിലെ റായ്‌പൂരിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ ഉദര അർബുദത്തിന്‍റെ ചികിത്സക്കായെത്തിയ 27കാരിയുടെ ഹൃദയത്തിലാണ് കീമോ പോർട്ട് പ്രവേശിച്ചത്. ഒടുവിൽ ഭീംറാവു അംബേദ്‌കർ ഹോസ്‌പിറ്റലിൽ നടത്തിയ അടിന്തര ശസ്‌ത്രക്രിയിലൂടെ ഇത് പുറത്തെടുത്തു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയ പെണ്‍കുട്ടിക്ക് കീമോ തെറാപ്പി ചികിത്സക്കായാണ് കീമോ പോർട്ട് സ്ഥാപിച്ചത്. ഇത് വഴിയാണ് പെണ്‍കുട്ടിക്ക് മരുന്നുകൾ നൽകിയിരുന്നത്. ഇതിലൂടെ രണ്ട് സൈക്കിൾ കീമോതെറാപ്പി വിജയകരമായി പൂർത്തിയാക്കിയിരുന്നു. മൂന്നാമത്തെ കീമോക്കായി മരുന്ന് കുത്തിവച്ചപ്പോൾ ആ ഭാഗത്ത് നീർവീക്കം ഉണ്ടായി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കീമോ പോർട്ട് ഹൃദയത്തിലേക്ക് പോയതായി മനസിലാക്കിയത്. തുടർന്ന് പെണ്‍കുട്ടിയെ റായ്‌പൂരിലെ ഡോ. ഭീംറാവു അംബേദ്‌കർ ആശുപത്രിയിലേക്ക് എത്തിച്ച് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കി കീമോ പോർട്ട് വിജയകരമായി നീക്കം ചെയ്യുകയായിരുന്നു.

എന്താണ് കീമോ പോർട്ട്: നേർത്ത സിലിക്കൺ ട്യൂബുള്ള ഒരു ചെറിയ ഇംപ്ലാന്‍റബിൾ റിസർവോയറാണ് കീമോ പോർട്ട്. സൂചി സ്റ്റിക്കുകളുടെ ആവശ്യം ഇല്ലാതെ തന്നെ കീമോതെറാപ്പി മരുന്നുകൾ ഞരമ്പുകളിലേക്ക് നേരിട്ട് എത്തിക്കാം എന്നതാണ് ഇതിന്‍റെ പ്രധാന പ്രയോജനം. വളരെ ചെറിയ ഉപകരണം ആയതിനാൽ തന്നെ ശസ്ത്രക്രിയയിലൂടെ നെഞ്ചിന്‍റെ മുകളിലെയോ കൈകളിലെയോ ചർമത്തിനുള്ളിലാണ് ഇത് സ്ഥാപിക്കുന്നത്.

ABOUT THE AUTHOR

...view details