കേരളം

kerala

സഞ്ചാരികളുടെ സ്വപ്‌ന ഭൂമി... പോകാം ദേവഭൂമിയിലെ ചൗകോരിയിലേക്ക്

By

Published : Aug 23, 2021, 2:44 PM IST

Chaukori hill station in the Pithoragarh district Uttarakhand

മഞ്ഞ് വീഴുന്ന മലഞ്ചരിവുകളും മനോഹര കാഴ്‌ചകൾ സമ്മാനിക്കുന്ന ഭൂപ്രകൃതിയും ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിന്‍റെ പ്രത്യേകതയാണ്. പ്രകൃതി സ്നേഹികൾക്ക് സ്വർഗ സുന്ദര കാഴ്ചകൾ സമ്മാനിക്കുന്ന ഉത്തരാഖണ്ഡിലെ ചൗകോരി എന്ന ഹില്‍ സ്റ്റേഷൻ ശരിക്കും ഭൂമിയുടെ വരദാനമാണ്.

ഡെറാഡൂൺ:കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാർ പ്രഖ്യാപിച്ച അടച്ചിടലും അത് നല്‍കിയ മാനസിക സമ്മർദ്ദവും അതിജീവിക്കാനുള്ള ശ്രമത്തിലാണ് നാം ഓരോരുത്തരും. മനസ് കുളിർക്കുന്ന കാഴ്‌ചകൾ തേടുന്ന മനുഷ്യനെ കാത്തിരിക്കുകയാണ് ഇന്ത്യയിലെ സുന്ദര ഗ്രാമങ്ങൾ. ദേവഭൂമിയെന്നാണ് ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്.

സഞ്ചാരികളുടെ സ്വപ്‌ന ഭൂമി... പോകാം ദേവഭൂമിയിലെ ചൗകോരിയിലേക്ക്

ദേവഭൂമിയിലെ സ്വർഗസമാനമായ സ്ഥലങ്ങൾ ആസ്വദിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരിക്കും. പ്രകൃതി സ്നേഹികൾക്ക് സ്വർഗ സുന്ദര കാഴ്ചകൾ സമ്മാനിക്കുന്ന ഉത്തരാഖണ്ഡിലെ ചൗകോരി എന്ന ഹില്‍ സ്റ്റേഷൻ ശരിക്കും ഭൂമിയുടെ വരദാനമാണ്. ഹിമാലയത്തിലെ ഉയർന്ന കൊടുമുടികളായ നന്ദാദേവി, നന്ദ കോട്ട്, പഞ്ചചൂളി കൊടുമുടികൾ എന്നിവയാൽ ചുറ്റപ്പെട്ട പിത്തോറഗഡ് ജില്ലയിലാണ് ചൗകോരി എന്ന അതി മനോഹരമായ ഹിൽസ്റ്റേഷൻ.

സുന്ദര കാഴ്‌ചകളുടെ ദേവഭൂമി

എത്രകണ്ടാലും മതിവരാത്ത കാഴ്‌ചകൾ സമ്മാനിക്കുന്ന നന്ദാദേവി താഴ്‌വരയും മഹാകാളി നദിയുടെ ഗംഭീര ശബ്ദവും മനോഹാരിത നിറഞ്ഞ കുന്നുകളും ചൗകോരിയുടെ പ്രത്യേകതയാണ്. പ്രകൃതി സ്നേഹികൾക്കും സഞ്ചാരികൾക്കും സുന്ദര കാഴ്‌ചകൾ സമ്മാനിക്കുന്ന ചൗകോരിയിലേക്ക് വരുമ്പോൾ ഉല്‍ക്ക ദേവി ക്ഷേത്രം, ഗൺശേര ദേവി ക്ഷേത്രം എന്നിവയ്ക്കൊപ്പം ദേവ ഗണങ്ങളുടെ ചിത്രങ്ങളും രൂപങ്ങളും നിറയെ കാണാനാകും. സഞ്ചാരികൾക്ക് മാത്രമല്ല, മനസ് ആത്മീയതയില്‍ അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വച്ഛന്ദമായി ദൈവത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അവസരവും ചൗകോരി സമ്മാനിക്കും.

ചൗകോരിയിലെ സൂര്യോദയം

ഹിമാലയൻ താഴ്‌വരകളിലെ തേയില തോട്ടങ്ങളും മഞ്ഞ് വീണ കുന്നില്‍ ചെരിവുകളും മലഞ്ചെരിവുകൾക്കിടയിലെ സൂര്യോദയത്തിന്‍റെ സുന്ദര ദൃശ്യവും ചേരുന്നത് ചൗകോരിയെ കൂടുതല്‍ സുന്ദരിയാക്കും. ആ കാഴ്ചകളും മലിനമാകാത്ത പ്രകൃതി നല്‍കുന്ന വായുവും ആരുടെ മനസും ശരീരവും കൂടുതല്‍ ഉൻമേഷ ഭരിതമാക്കും.

also read: അമിതഭാരത്തെ എന്തിനാ ഭയപ്പെടുന്നത്, ഇതാ മൂന്ന് പരിഹാര മാര്‍ഗങ്ങള്‍

ഉത്തരാഖണ്ഡിന്‍റെ പ്രകൃതി സുന്ദര കാഴ്‌ചകൾ ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നതാണെന്ന് അഭിമാനത്തോടെ പറയുകയാണ് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയായ സത്‌പല്‍ മഹാരാജ്. നന്ദാദേവി, നന്ദ കോട്ട്, പഞ്ചചൂളി കൊടുമുടികൾ ഉൾപ്പെടുന്ന ചൗകോരിയിലെ ഹിമാലയൻ താഴ്‌വര സഞ്ചാരികളുടെ ഇഷ്ടഭൂമിയാണ്. ഇവിടുത്തെ ടൂറിസം സാധ്യതകൾ വികസിക്കുന്നത് പ്രദേശവാസികളുടെ ജീവിത നിലവാരം മാറ്റി മറിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചൗകോരിയിലേക്ക് എത്താൻ സത്‌പല്‍ മഹാരാജ് സഞ്ചാരികളോട് ആവശ്യപ്പെടുന്നുണ്ട്.

മഞ്ഞ് വീഴുന്ന ചൗകോരി

ചൗകോരിയിലെ ഗ്രാമങ്ങളോട് ചേർന്ന് സാഹസിക ടൂറിസം, സൈക്കിളിങ്, വാട്ടർ സ്‌പോർട്സ് എന്നിവയും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. അതോടൊപ്പം ഗ്രാമങ്ങളിലെ കലയും സംസ്‌കാരവും അടുത്തറിയാനുള്ള അവസരവും ടൂറിസം പദ്ധതികളുടെ ഭാഗമായുണ്ട്.

എങ്ങനെയെത്താം ചൗകോരിയിലേക്ക്

ഡല്‍ഹിയില്‍ നിന്ന് 530 കിലോമീറ്ററാണ് ചൗകോരിയിലേക്കുള്ള ദൂരം. ഏറ്റവും അടുത്ത വിമാനത്താവളത്തില്‍ നിന്ന് 250 കിലോമീറ്റർ ദൂരം. 180 കിലോമീറ്റർ അകലെയുള്ള കതഗോഡം ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷൻ. ഭഗവേശ്വർ, അല്‍മോറ, ചൗകോരി എന്നിവിടങ്ങളില്‍ ടൂറിസ്റ്റ് ടാക്‌സി സർവീസും ലഭ്യമാണ്.

സന്ദർശിക്കേണ്ട സമീപ സ്ഥലങ്ങൾ

10 മീറ്ററുള്ള അന്ദേരി ഗുഹ ഉൾപ്പെടുന്ന പിതോർഗഡിലെ സൗർ വാലിയില്‍ സ്ഥിതി ചെയ്യുന്ന കപിലേശ്വർ മഹാദേവ് ക്ഷേത്രം, ദിയോദർ വനത്തോട് ചേർന്നുള്ള മഹാകാളി ക്ഷേത്രം, നാഗ് മന്ദിർ, പടല്‍ ഭുവനേശ്വർ എന്നിവയെല്ലാം സഞ്ചാരികളെ കാത്തിരിക്കുന്ന സ്ഥലങ്ങളാണ്.

ABOUT THE AUTHOR

...view details