ETV Bharat / technology

ബഹിരാകാശ മേഖലയിൽ ഭാവിയിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ പ്രോഗ്രാമുകളുണ്ട് ; ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് - ISRO CHAIRMAN S SOMNATH

author img

By ETV Bharat Kerala Team

Published : Apr 4, 2024, 1:52 PM IST

INDIAN SPACE RESEARCH ORGANISATION  HYDERABAD  SPACE SECTOR  SPACE PROGRAM
"WE HAVE OUR OWN PROGRAMMES AND WAYS TO DECIDE" SAID ISRO CHAIRMAN S SOMNATH

ബഹിരാകാശ മേഖലയിൽ നമ്മൾ തദ്ദേശീയമായ കഴിവ് സൃഷ്‌ടിച്ചുവെന്ന് ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

ഹൈദരാബാദ് : ബഹിരാകാശ മേഖലയിൽ "തദ്ദേശീയമായ കഴിവ്" സൃഷ്‌ടിച്ചുവെന്നും, ഭാവിയിൽ അത് എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ പ്രോഗ്രാമുകളുണ്ടെന്നും ഇന്ത്യൻ സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഹൈദരാബാദിലെ കലാം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് എക്‌സലൻസ് സന്ദർശിച്ച് വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ബഹിരാകാശ മേഖലയിൽ നമ്മുടെ റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, ഞങ്ങളുടെ ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ എന്നിവ നിർമ്മിക്കുന്നതിൽ നമ്മള്‍ കഴിവ് തെളിയിച്ചു. ഭാവിയിൽ അത് എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള പ്രോഗ്രാമുകളും വഴികളും ഉണ്ട്. അതാണ് ഇന്ന് നമുക്കുള്ള ശക്തി. ഇപ്പോൾ, ബഹിരാകാശ മേഖല തുറന്നതോടെ, സ്വകാര്യ കമ്പനികളും സ്‌റ്റാർട്ടപ്പുകളും വരുന്നു, ഈ മേഖല വിപുലീകരിക്കാൻ പോകുന്നു. ബഹിരാകാശ മേഖലയിലെ സാമ്പത്തിക പ്രവർത്തനത്തിന്‍റെ നിബന്ധനകളുടെ മാറ്റമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്," എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി കലാമിന്‍റെ യൂത്ത് എക്‌സലൻസ് ഇൻസ്‌റ്റിറ്റ്യൂട്ട് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും സോമനാഥ് കൂട്ടിച്ചേർത്തു. "യുവാക്കളെ പ്രചോദിപ്പിക്കാൻ അവർ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ബഹിരാകാശ മേഖലയിൽ അവർ സ്വീകരിക്കുന്ന പാത അവരെ സഹായിക്കാൻ ഐഎസ്‌ആര്‍ഒ മികച്ച രീതിയിൽ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നേരത്തെ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ഇഎസ്എ) ഡയറക്‌ടർ ജനറൽ ജോസഫ് അഷ്ബാച്ചർ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) അടുത്തിടെ നടത്തിയ വിജയകരമായ വിക്ഷേപണങ്ങളെ പ്രശംസിക്കുകയും, ബഹിരാകാശത്തും പ്രത്യേകിച്ച് ചാന്ദ്ര പര്യവേക്ഷണത്തിലും ഇന്ത്യയുടെ നേട്ടങ്ങൾ അത്ഭുതപ്പെടുത്തുന്നതാണെന്നും പറഞ്ഞു.

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പങ്കെടുത്ത പാരീസിൽ ഇഎസ്എയുടെ 323-ാമത് കൗൺസിൽ യോഗത്തിന് ആതിഥേയത്വം വഹിച്ചതിന് ശേഷം എസ് സോമനാഥിനെ അഭിനന്ദിച്ച് കൊണ്ട് ആഷ്ബാച്ചർ എക്‌സിൽ ഒരു പോസ്‌റ്റ് ചെയ്‌തിരുന്നു. "ഇന്ത്യ ബഹിരാകാശത്ത് - പ്രത്യേകിച്ച് ചാന്ദ്ര പര്യവേഷണത്തിൽ നൽകിയ സംഭാവനകൾ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇന്ന് ഇഎസ്എ കൗൺസിലിൽ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥിന് ആതിഥേയത്വം വഹിച്ചു. ഇഎസ്എ - ഐഎസ്ആർഒയുടെ നിലവിലുള്ളതും ഭാവിയിലുമുള്ള പദ്ധതികളെ കുറിച്ച് കൂടുതൽ അറിയാനുള്ള ഒരു നാഴികക്കല്ലായിരുന്നു ഇത് എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ചന്ദ്രൻ്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിന് സമീപം എത്തുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ, ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ നാല് രാജ്യങ്ങളിലും ഒന്നാണ് ഇന്ത്യ.

ALSO READ : ചന്ദ്രയാൻ 4; അന്തിമ രൂപമായിട്ടില്ലെന്ന് ഐഎസ്ആർഒ ചെയര്‍മാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.