ETV Bharat / entertainment

സുരേഷ് ഗോപിക്കൊപ്പം സുരാജും ഗൗതം വാസുദേവ് മേനോനും ; 'വരാഹം' മോഷൻ പോസ്റ്റർ പുറത്ത് - Varaham motion poster

author img

By ETV Bharat Kerala Team

Published : May 2, 2024, 3:41 PM IST

SURESH GOPIS VARAHAM  VARAHAM MOVIE  VARAHAM RELEASE  വരാഹം സിനിമ
Varaham

'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽസി'ന് ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന 'വരാഹം' ഉടൻ റിലീസിന്

സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമ്മൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വരാഹം'. നവ്യ നായരും പ്രധാന വേഷത്തിലുള്ള ഈ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസായി. കാണികളിൽ കൗതുകവും ജിജ്ഞാസയുമേറ്റുന്നതാണ് പോസ്റ്റർ.

പ്രാഞ്ചി ടെഹ്ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയു തുടങ്ങിയവരാണ് 'വരാഹം' സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ പടിയൂർ എന്‍റർടെയിൻമെൻസ് എന്നിവയുടെ ബാനറുകളിൽ വിനീത് ജെയിൻ, പ്രശസ്‌ത പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ സഞ്ജയ്‌ പടിയൂർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മുവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ആദ്യ സിനിമയാണ് ഇത്. 'വരാഹ'ത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് പുതിയൊരു നിർമാണ കമ്പനി കൂടി കടന്നുവരികയാണ്.

സുരേഷ് ഗോപിയുടെ 257-ാമത് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'വരാഹ'ത്തിന്. 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' എന്ന ചിത്രത്തിന് ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. മൻസൂർ മുത്തുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരുടേതാണ് കഥ. തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് മനു സി കുമാർ ആണ്.

രാഹുൽ രാജ് ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. മനോജ് ശ്രീകാന്ത് (ആഷ്‌ട്രി വെഞ്ചേഴ്‌സ്) സഹനിർമാതാവായ ഈ സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ രാജാസിങ്, കൃഷ്‌ണ കുമാർ എന്നിവരാണ്. ആര്യൻ സന്തോഷ് ആണ് ലൈൻ പ്രൊഡ്യൂസർ. ആർട്ട് - സുനിൽ കെ ജോർജ്, കോസ്റ്റ്യൂംസ് - നിസാർ റഹ്മത്ത്, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്‌ടർ - പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ - പോലോസ് കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ് - നവീൻ മുരളി ഡിസൈൻ - ഓൾഡ്‌ മോങ്ക്‌സ്, പി ആർ ഒ - എ എസ് ദിനേശ്.

ALSO READ: രജനികാന്ത് ചിത്രത്തിനെതിരെ ഇളയരാജ; അനുവാദമില്ലാതെ ഗാനം ഉപയോഗിച്ചെന്നാരോപണം, നോട്ടീസയച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.