ETV Bharat / travel-and-food

വെജിറ്റേറിയന്‍സിനെ ആകര്‍ഷിക്കാന്‍ സൊമാറ്റോയുടെ "പ്യുവർ വെജ് ഫ്ലീറ്റ്"; ഡെലിവറി ബോയ്‌ ആയി സിഇഒ

author img

By ETV Bharat Kerala Team

Published : Mar 19, 2024, 10:40 PM IST

Zomato  Pure Veg Fleet To Vegetarians  Zomato Launches Non Veg Fleet  Zomato CEO Deepinder Goyal
Zomato Launches Pure Veg Fleet To Vegetarian Customers

പുതിയ ഫീച്ചറുമായി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. വെജിറ്റേറിയന്‍സിന് ഭക്ഷണമെത്തിക്കാന്‍ പുതിയ പദ്ധതി. പ്യുവര്‍ വെജ് മോഡിലൂടെ വെജിറ്റേറിയന്‍സിന് 100 ശതമാനം വെജിറ്റേറിയന്‍ ഭക്ഷണമെത്തും. ഡെലിവറി ബോക്‌സുകള്‍ പച്ചനിറത്തിലായിരിക്കുമെന്ന് സിഇഒ.

ന്യൂഡല്‍ഹി: വെജിറ്റേറിയന്‍ ഉപഭോക്താക്കള്‍ക്കായി 'പ്യുവര്‍ വെജ് മോഡ്' സേവന ആരംഭിച്ച് സൊമാറ്റോ. വെജിറ്റേറിയന്‍സായ ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച ഫീഡ്‌ബാക്കാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിയ്‌ക്കാന്‍ കാരണം. പുതിയ സേവനത്തിന് തുടക്കം കുറിച്ച കാര്യം ഇന്നാണ് (മാര്‍ച്ച് 19) സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ അറിയിച്ചത്.

100 ശതമാനം വെജിറ്റേറിയന്‍സായ ഉപഭോക്താക്കള്‍ക്ക് ഹോം ഡെലിവറിയും ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിലെവിടെയുമുള്ള ഇത്തരം ഉപഭോക്താക്കള്‍ക്ക് 'പ്യൂവര്‍ വെജ് ഫ്ലീറ്റ്' വഴി ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുമെന്നും ഗോയല്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സ് ഉള്ളത് ഇന്ത്യയിലാണെന്നും അവരുടെ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം എക്‌സില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പില്‍ പറഞ്ഞു.

ലോകത്ത് എറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സ് ഉള്ളത് ഇന്ത്യയിലാണ്. അവര്‍ നിരന്തരമായി ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ച് അവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരാണ്. 100 ശതമാനം പ്യൂവറായിട്ടാണ് അവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതും അത് കൈകാര്യം ചെയ്യുന്നതും. അതുകൊണ്ട് 100 ശതമാനം വെജിറ്റേറിയന്‍ ഹോട്ടലുകളെയും റസ്‌റ്ററന്‍റുകളെയും മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നും ഗോയല്‍ പറഞ്ഞു.

ഈ തീരുമാനം ഏതെങ്കിലും മതത്തിന്‍റെയോ രാഷ്‌ട്രീയ പാര്‍ട്ടിയുടെയോ മുന്‍ഗണന പ്രകാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൊമാറ്റോയുടെ ഡെലിവറി ബോക്‌സ് സാധാരണ നിലയില്‍ ചുവപ്പ് കളറാണ്. എന്നാല്‍ വെജിറ്റേറിയന്‍സിനുള്ള ഡെലിവറി ബോക്‌സുകള്‍ പച്ച നിറത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: സൗഹൃദ ദിനത്തിൽ ഡെലിവറി ബോയ് ആയി വേഷമിട്ട് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ; ഭക്ഷണത്തിനൊപ്പം ഫ്രണ്ട്‌ഷിപ്പ് ബാൻഡുകളും

പച്ച നിറത്തിലുള്ള ഡെലിവറി ബോക്‌സുമായി ജീവനക്കാര്‍ നോൺ വെജിറ്റേറിയൻ റസ്‌റ്ററന്‍റുകളില്‍ പ്രവേശിക്കില്ലെന്നും ഗോയല്‍ വ്യക്തമാക്കി. പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെ ആദ്യം ലഭിച്ച ഏതാനും ചില ഓര്‍ഡറുകള്‍ ഡെലിവര്‍ ചെയ്യാന്‍ താന്‍ തന്നെ നേരിട്ട് പോകുകയാണെന്നും ഗോയല്‍ എക്‌സില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പില്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.