ETV Bharat / travel-and-food

ദക്ഷിണേന്ത്യക്കാരുടെ ഇഷ്‌ട വിഭവം, ഇഡ്ഡലിയ്‌ക്കും പറയാനുണ്ട് ഒരു കഥ; ഇന്ന് ലോക ഇഡ്ഡലി ദിനം - World Idli Day

author img

By ETV Bharat Kerala Team

Published : Mar 30, 2024, 9:46 AM IST

WORLD IDLI DAY  IDLI  SOUTH INDIAN FOOD  SOUTH INDIA
World Idli Day - Dedicated To The South Indian Dish

എല്ലാ വർഷവും മാർച്ച് 30 നാണ് ലോക ഇഡ്ഡലി ദിനം ആഘോഷിക്കുന്നത്. 2015-ൽ തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നുള്ള ഇഡ്‌ലി കാറ്റററായ എംഎനിയവൻ ആണ് ഇത് ആരംഭിച്ചത്.

ഹൈദരാബാദ് : നമ്മുടെ എല്ലാം ഇഷ്‌ടവിഭങ്ങളില്‍ ഒന്നാകും ഇഡ്ഡലി. ഇഡ്ഡലിക്കായി ഒരു ദിവസം ഉണ്ടെന്ന് നമ്മളിൽ എത്ര പേർക്കറിയും. ഇന്ന് മാർച്ച് 30, എല്ലാ വർഷവും ഈ ദിവസമാണ് ലോക ഇഡ്ഡലി ദിനമായി ആചരിക്കുന്നത്. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രാതൽ ഭക്ഷണമായി പ്രചാരത്തിലുള്ള രുചികരമായ റൈസ് കേക്ക് ആണ് ഇഡ്ഡലി.

അരിയും ഉഴുന്നും ചേർത്തരച്ച് പുളിപ്പിച്ചെടുത്ത മാവ് ആവിയിൽ വേവിച്ചാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ഇഡ്ഡലി പ്രേമി ഈ ദക്ഷിണേന്ത്യൻ പ്രധാന ഭക്ഷണത്തിനായി ഒരു ദിവസം സമർപ്പിച്ചതോടെയാണ് ഈ ദിനാചരണം ആരംഭിച്ചത്. 2015-ൽ തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നുള്ള ഇഡ്ഡലി കാറ്റററായ എം.എനിയവൻ ആണ് ഇത് ആരംഭിച്ചത്.

ഇഡ്ഡലിയുടെ ചരിത്രം : എ ഡി പത്താം നൂറ്റാണ്ടിലാണ് ആധുനിക ഇഡ്ഡലിക്ക് സമാനമായ 'മുങ്കോബീൻ' വിഭവത്തിന്‍റെ പിറവി. ഇഡ്ഡലിയുടെ ഉത്ഭവം കർണാടകയിൽ ആണെന്നതിന് എ ഡി പത്താം നൂറ്റാണ്ട് മുതൽ തെളിവുകൾ ഉണ്ടെങ്കിലും, എ ഡി 920 ൽ പ്രസിദ്ധീകരിച്ച കന്നഡ കൃതിയായ വദ്ദരാധാനെയിൽ ഇഡ്ഡലിയെക്കുറിച്ച് പരാമർശമുണ്ട്. എന്നിരുന്നാലും, ഭക്ഷണസാഹിത്യകാരൻ കെ ടി ആചാര്യ തന്‍റെ 'ഇന്ത്യൻ ഫുഡ്' എന്ന പുസ്‌തകത്തിൽ ഇഡ്ഡലി ഇന്തോനേഷ്യൻ വിഭവമായ കെഡ്‌ലിയുടെ ഇന്ത്യൻ പതിപ്പാണെന്ന് പറയുന്നു.

ലോക ഇഡ്‌ലി ദിനത്തിന്‍റെ ചരിത്രം : ചെന്നൈ ആസ്ഥാനമായുള്ള ഒരു ജനപ്രിയ കാറ്റററായ എനിയവൻ 2015 മാർച്ച് 30 ന് 1,328 വ്യത്യസ്‌ത ഇഡ്ഡലികൾ ഉണ്ടാക്കി ലോക ഇഡ്ഡലി ദിനം ആരംഭിച്ചു. സർക്കാർ ഉദ്യോഗസ്ഥർ മുറിച്ച 44 കിലോഗ്രാം ഭാരമുള്ള വലിയ ഇഡ്ഡലിയും അദ്ദേഹം ഉണ്ടാക്കി, അങ്ങനെയാണ് ഏകദേശം എട്ട് വർഷം മുമ്പ് ലോക ഇഡ്ഡലി ദിനം ആരംഭിച്ചത്.

ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങൾ

നാരുകളാൽ സമ്പുഷ്‌ടമാണ് : ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഡയറ്റില്‍ ഉൾപ്പെടുത്താൻ പറ്റിയ ഏറ്റവും മികച്ച ഭക്ഷണത്തില്‍ ഒന്നാണ് ഇഡ്ഡലി. ഇഡ്ഡലിയുടെ കൂടെ സാമ്പാർ ആണ് സാധാരണ എല്ലാവരും കറിയായി എടുക്കുന്നത്. ഇഡ്ഡലിയിൽ വലിയ അളവിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ സാമ്പാറിൽ ധാരാളം പച്ചക്കറികളും അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണം പൂർണമായും ആരോഗ്യകരവും സ്വാദിഷ്‌ടവുമാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു : ഇഡ്ഡലിയിൽ എണ്ണ അടങ്ങിയിട്ടില്ല, മാത്രമല്ല ഇത് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു ഭക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത് കഴിച്ചാൽ വയർ പെട്ടെന്ന് നിറയുകയും വിശപ്പിനെ കുറേയധികം നേരത്തേക്ക് ശമിപ്പിക്കുകയും ചെയ്യും. ഇത് പോഷകങ്ങളാൽ സമ്പുഷ്‌ടമാണ്. അതുകൊണ്ടാണ് ഇത് പ്രഭാതഭക്ഷണ ഓപ്ഷനായി കണക്കാക്കുന്നത്. ഇഡ്ഡലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

പെട്ടെന്ന് ദഹിക്കുന്നു : ചോറ്, ഇഡ്ഡലിയും സാമ്പാറും മെറ്റബോളിസ് ചെയ്യാൻ എളുപ്പമാണ്.

ഗ്ലൂട്ടണ്‍ രഹിതവും ലാക്‌ടോസ് രഹിതവുമാണ് : ഇഡ്ഡലി സ്വാഭാവികമായും ഗ്ലൂട്ടണ്‍ രഹിതവും ലാക്‌ടോസ് രഹിതവുമായ ഭക്ഷണമാണ്. ഗ്ലൂട്ടണ്‍ അലർജി, സീലിയാക് രോഗം അല്ലെങ്കിൽ ലാക്‌ടോസ് അലർജി ഉള്ള വ്യക്തികൾക്ക് ഇത് അനുയോജ്യമായ ഭക്ഷണമാണ്.

വൈവിധ്യമാർന്നതും ഇഷ്‌ടാനുസൃതം തയാറാക്കാവുന്നതും : ഓട്‌സ്, റവ, റാഗി, മൂങ് ദാൽ മുതലായവ ഉപയോഗിച്ചും ഇഡ്ഡലി ഉണ്ടാക്കാം. കൂടാതെ സാമ്പാർ, ചട്‌ണി പോലുള്ള ആരോഗ്യകരമായ കറികള്‍ക്കൊപ്പം ഈ ഭക്ഷണം ആസ്വദിച്ച് കഴിക്കാം. ഇഡ്ഡലിയുടെ ഈ വൈവിധ്യം എല്ലാ രുചി സംയോജനത്തെയും ആഗിരണം ചെയ്യുകയും ഭക്ഷണത്തിന്‍റെ മൊത്തത്തിലുള്ള പോഷക മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു.

രക്തത്തിലെ ഓക്‌സിഡേഷൻ വർധിപ്പിക്കുന്നു : ഇഡ്ഡലിയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിജനെ ബന്ധിപ്പിക്കുന്നതിൽ നിന്ന് തടയുന്നു. ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് ഉയർത്തുന്ന പൂരിത കൊഴുപ്പ് ഈ ഭക്ഷണത്തില്‍ അടങ്ങിയിട്ടില്ല. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

അമിതവണ്ണം കുറയ്ക്കുന്നു : ഇഡ്ഡലിയിൽ നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ദീർഘനേരം വിശപ്പ് ശമിപ്പിക്കാനും നിങ്ങളുടെ ദഹന ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അങ്ങനെ, പൊണ്ണത്തടിയും പ്രമേഹം പോലുള്ള മറ്റ് അനുബന്ധ അവസ്ഥകളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു : ഇഡ്ഡലി പോലുള്ള പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ കുടലിന്‍റെ ആരോഗ്യം നിലനിർത്തുന്നതിനും മൈക്രോ ന്യൂട്രിയന്‍റുകളുടെ ആഗിരണം വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമായ പ്രോബയോട്ടിക്‌സ് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇഡ്‌ലിയുടെ തരങ്ങൾ : ഉഡുപ്പി-സ്‌റ്റൈൽ ഇഡ്ഡലി, മല്ലിഗെ ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി, മൂട് ഇഡ്ഡലി, രാമശ്ശേരി ഇഡ്ഡലി, തട്ടേ ഇഡ്ഡലി, തൗഷെ ഇഡ്ഡലി, സ്‌പോട്ട് ഇഡ്ഡലി/തവ ഇഡ്ഡലി, ഓട്‌സ്-ക്വിനോവ-റാഗി ഇഡ്ഡലി.

ALSO READ : ടൈപ്പ് 2 പ്രമേഹവും അല്‍ഷിമേഴ്‌സും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം; അമിതമായ പഞ്ചസാര തലച്ചോറിനെ ബാധിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.