ETV Bharat / state

അവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വേ; നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും - Holiday season train Services

author img

By ETV Bharat Kerala Team

Published : Apr 8, 2024, 9:33 PM IST

HOLIDAY SEASON TRAIN SERVICE  BENGALURU TO KERALA TRAIN  അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍  അധിക ട്രെയിന്‍ സര്‍വീസ്
Southern Railway Introduces new Holiday season train Services

കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കും തിരിച്ചും, ലോകകമാന്യ തിലകില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രതിവാര ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.

തിരുവനന്തപുരം : വിഷു, മധ്യവേനല്‍ അവധി എന്നിവ കണക്കിലെടുത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്നും പ്രതിവാര പ്രത്യേക തീവണ്ടി സര്‍വ്വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കും (ട്രെയിന്‍ നമ്പര്‍ 06083) തിരിച്ചും (നമ്പര്‍ 06084) ലോകകമാന്യ തിലകില്‍ നിന്ന് കൊച്ചുവേളിയിലേക്കും (നമ്പര്‍ 01463) തിരിച്ചും (നമ്പര്‍ 01464) പ്രതിവാര ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.

കൊച്ചുവേളി-എസ്എംവിടി ട്രെയിന്‍ എല്ലാ ചൊവ്വാഴ്‌ചകളിലും വൈകിട്ട് 6.05-ന് കൊച്ചു വേളിയില്‍ നിന്ന് തിരിച്ച് പിറ്റേ ദിവസം രാവിലെ ബെംഗളൂരുവില്‍ എത്തിച്ചേരും. കൊച്ചുവേളിയില്‍ നിന്ന് ഏപ്രില്‍ 9, 16, 23, 30 മെയ് 7, 14, 21, 28 തീയതികളിലാണ് സര്‍വ്വീസ്. ബെംഗലുരു എസ്എംവിടിയില്‍ നിന്ന് എല്ലാ ബുധനാഴ്‌ചകളിലും ഉച്ചയ്ക്ക് 12.45 ന് തിരിച്ച് പുലര്‍ച്ചെ 6.45ന് കൊച്ചുവേളിയിലെത്തിച്ചേരും.

  • കൊച്ചുവേളി-എസ്എംവിടി ബംഗലുരു(നമ്പര്‍ 06083) പ്രതിവാര ട്രെയിനിന്‍റെ സ്‌റ്റോപ്പുകള്‍:

കൊല്ലം ജങ്ഷന്‍, കായംകുളം ജങ്ഷന്‍, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോഡനൂര്‍, തിരുപ്പൂര്‍, ഈറോഡ് ജങ്ഷന്‍, സേലം ജങ്ഷന്‍, ബംഗാര്‍പേട്ട്, കൃഷ്‌ണരാജപുരം.

സറ്റോപ്പുകള്‍:

കൃഷ്‌ണരാജപുരം, ബംഗാര്‍പേട്ട്, സേലം ജങ്ഷന്‍, ഈ റോഡ് ജങ്ഷന്‍, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജങ്ഷന്‍, കൊല്ലം ജങ്ഷന്‍.

  • ലോകമാന്യ തിലകില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ട്രെയിന്‍:

ലോകമാന്യതിലക് കൊച്ചുവേളി പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ (നമ്പര്‍ 01463) വൈകിട്ട് 4-ന് യാത്ര ആരംഭിച്ച് പിറ്റേ ദിവസം 8.45 ന് കൊച്ചു വേളിയിലെത്തും. എല്ലാ വ്യാഴാഴ്‌ചകളിലുമാണ് ട്രെയിന്‍. ഏപ്രില്‍ 11, 18, 25 മെയ് 2, 9, 16, 23, 30 ജൂണ്‍ 6 എന്നീ ദിവസങ്ങളിലാണ് സ്‌പെഷ്യല്‍ സര്‍വ്വീസ്.

സറ്റോപ്പുകള്‍: താനെ, പന്‍വേല്‍, രോഹ, ചിപ്ലന്‍, രത്‌നഗിരി, കങ്കാവാലി, സിന്ധുദുര്‍ഗ്, സാവന്ത്വാദി, മഡ്‌ഗാവ്, കാര്‍വാര്‍, കുംതാ, കുന്താപുര, ഉഡുപ്പി, മംഗലുരു, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം ജങ്ഷന്‍, കൊല്ലം ജങ്ഷന്‍.

  • കൊച്ചുവേളി- ലോക്‌മാന്യ തിലക് പ്രതിവാര സ്‌പെഷ്യല്‍ (നമ്പര്‍ 01464):

കൊച്ചുവേളിയില്‍ നിന്ന് എല്ലാ ശനിയാഴ്‌ചകളിലും വൈകിട്ട് 4.20 ന് തിരിച്ച് പിറ്റേ ദിവസം രാത്രി 9.50 ന് ലോകമാന്യ തിലകില്‍ എത്തിച്ചേരും

സ്‌റ്റോപ്പുകള്‍: കൊല്ലം ജങ്ഷന്‍, കായംകുളം ജങ്ഷന്‍, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍. കാസര്‍ഗോഡ്, മംഗലുരു, ഉഡുപ്പി, കുന്താപുര, കുംത, കാര്‍വാര്‍, മഡ്ഗാവ്, സാവന്തവാദി, സിന്ധുദുര്‍ഗ്, കങ്കാവാലി, രത്‌നഗിരി, ചിപ്ലന്‍, രോഹ, പന്‍വേല്‍, താനെ.

Also Read: വേനൽ അവധിക്ക് മനം കുളിര്‍പ്പിക്കാന്‍ കെഎസ്‌ആര്‍ടിസി; ബജറ്റ് ഫ്രണ്ട്‌ലി ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു - KSRTC Tour Packages

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.