ETV Bharat / state

മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല നട തുറന്നു

author img

By ETV Bharat Kerala Team

Published : Mar 13, 2024, 8:26 PM IST

Sabarimala opened  Sabarimala  Sannidhanam  Pooja
Sabarimala opened for pooja

മാര്‍ച്ച് 25 ന് രാത്രി 10-ന് ആണ് നട അടയ്‌ക്കുക

പത്തനംതിട്ട : മീന മാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല ശ്രീ ധർമ്മശാസതാ ക്ഷേത്ര നട തുറന്നു. വൈകുന്നേരം അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽ ശാന്തി അഗ്നി പകർന്നു. തുടർന്ന് അയ്യപ്പഭക്തർ ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ട് തൊഴുതു.

ഇന്ന് (13-03-2024) ഇരു ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല. ഇന്ന് മുതൽ തുടർച്ചയായി 13 ദിവസം നടതുറന്നിരിക്കും. മീനം ഒന്നായ നാളെ പുലർച്ചെ 5ന് നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. ഈ വർഷത്തെ പൈങ്കുനി ഉത്രം മഹോത്സവത്തിന് 16 ന് രാവിലെ 8.30 നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ് നടക്കും. ഉൽസവ ദിവസങ്ങളിൽ ഉൽസവ ബലിയും ഉൽസവ ബലിദർശനവും ആനപ്പുറത്ത് എഴുന്നെള്ളിപ്പും ഉണ്ടാകും. 24 ന് രാത്രി ശരം കുത്തിയിൽ പള്ളിവേട്ട നടക്കും.25 ന് രാവിലെ 9 ന് ആറാട്ട് പുറപ്പാട്. ഉച്ചക്ക് 11.30ന് പമ്പയിൽ ആറാട്ട് നടക്കും. അന്നു രാത്രി 10 ന് ആണ് നട അടയ്ക്കുക. വെർച്വൽ ക്യൂ ബുക്ക് ചെയ്‌തും സ്പോർട്ട് ബുക്കിംഗ് നടത്തിയും തീർഥാടകർക്ക് ദർശനം നടത്താം.

Also Read : ലോക്‌സഭ തെരഞ്ഞെടുപ്പ്; 'ഇത്തവണ നിതിന്‍ ഗഡ്‌കരിയുണ്ട്'; രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.